സൗദിയിൽ മക്കയിലെയും മദീനയിലെയും ഹറമുകളിലും പരിസരങ്ങളിലും കനത്ത മഴ

സൗദി അറേബ്യയിലെ മക്കയിലെയും മദീനയിലെയും ഹറമുകളിലും പരിസരങ്ങളിലും മഴ ലഭിച്ചു. തിങ്കളാഴ്​ച പുലർച്ചെ​ ഹറമിലും പരിസരങ്ങളിലും സമാന്യം കനത്ത തോതിൽ പെയ്​ത മഴ ​​ഏറെ നേരം നീണ്ടുനിന്നു. തീർഥാടകരുടെ സഞ്ചാരത്തെയും ഉംറ കർമങ്ങളെയും മഴ ബാധിച്ചില്ല. മഴയത്ത്​ നനഞ്ഞാണ്​ പലരും ഉംറ കർമങ്ങൾ നിർവഹിച്ചത്​.

മേഖലയിൽ മഴയുണ്ടാകുമെന്ന്​ കാലാവസ്ഥ വകുപ്പ്​ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതേ തുടർന്ന്​ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. ശുചീകരണ ജോലികൾക്ക്​ കൂടുതൽ പേരെ നിയോഗിക്കുകയും തീർഥാടകരുടെ സുരക്ഷക്കാവശ്യമായ കാര്യങ്ങൾ ഉറപ്പാക്കുകയും ചെയ്​തു.

മുൻകരുതൽ എന്നോണം മക്കയ്​ക്കും ത്വാഇഫിനുമിടയിലെ അൽഹദാ ചുരം വഴിയുള്ള ഗതാഗതം മണിക്കൂറോളം റോഡ്​സുരക്ഷ വിഭാഗം തടഞ്ഞു. മദീനയി​ലെ ഹറമിനമടുത്തും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്​ച മഴ ഉണ്ടായി. അടുത്ത വ്യാഴാഴ്​ച വരെ മക്ക, മദീന, ജിസാൻ റിയാദ്​, അസീർ, അൽബാഹ എന്നീ മേഖലകളിൽ ഇടിയോട്​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ്​ അറിയിച്ചിട്ടുണ്ട്​.

മദീനയിലും മഴ പെയ്തിറങ്ങി.
.ഇവിടെയും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്നുണ്ടാകാവുന്ന ആരോഗ്യ പ്രയാസങ്ങൾ മുന്നിൽ കണ്ട് മെഡിക്കൽ സംഘങ്ങളും ഹറമിൽ സജീവമാണ്.

Share this post

Leave a Comment