2023 Monsoon Forecats: ഇന്ത്യയിൽ മഴ സാധാരണയേക്കാൾ കുറയാൻ സാധ്യതയെന്ന് സ്‌കൈമെറ്റ് വെതർ

ഇന്ത്യയിൽ ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയേക്കാൾ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റ് വെതർ. രാജ്യത്ത് 868.6 എം.എം മഴയാണ് കാലവർഷത്തിൽ ലഭിക്കേണ്ടത്. എന്നാൽ 94 % മഴക്കുറവാണ് സ്‌കൈമെറ്റ് പ്രവചിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കാലവർഷ സീസൺ. ദീർഘകാല ശരാശരിയേക്കാൾ 90 മുതൽ 95 % മഴയാണ് സ്‌കൈമെറ്റ് പ്രവചിക്കുന്നത്.

കഴിഞ്ഞ നാലു വർഷങ്ങളിലും സാധാരണയേക്കാൾ കൂടുതലോ സാധാരണ തോതിലോ മഴ ട്രിപ്പിൾഡിപ് ലാനിനയുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നുവെന്നും ഇപ്പോൾ ലാനിന അവസാനിച്ചതിനാൽ ഇനി മഴ കുറയുമെന്നും സ്‌കൈമെറ്റ് എം.ഡി ജതിൻ സിങ് പറഞ്ഞു. എൻസോ ഇപ്പോൾ ന്യൂട്രലിൽ തുടരുകയാണ്. മൺസൂൺ ശക്തിപ്പെടേണ്ട സമയത്ത് എൽനിനോ രൂപപ്പെടുന്നതാണ് മഴ കുറയാൻ കാരണമായി സ്‌കൈമെറ്റ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ഇപ്പോൾ ന്യൂട്രലിലും അടുത്തു തന്നെ പോസിറ്റീവിലേക്കും മാറുമെന്നും എന്നാൽ ഇത് മഴയുടെ വിതരണത്തെ ബാധിക്കാൻ ഇടയില്ലെന്നുമാണ് സ്‌കൈമെറ്റ് പ്രവചിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ എങ്ങനെ ബാധിക്കുമെന്ന് സ്‌കൈമെറ്റിന്റെ ഇത്തവണത്തെ പ്രവചനത്തിൽ പറയുന്നില്ല. ഉത്തരേന്ത്യയിൽ മഴ കുറയുമെന്നും പറയുന്നുണ്ട്.

kerala weather NEM 2023 : കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തിയത് ഒരു ദിവസം വൈകി, എന്താണ് മാനദണ്ഡം?

There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment