സൗദി അറേബ്യയിലെ മക്കയിലെയും മദീനയിലെയും ഹറമുകളിലും പരിസരങ്ങളിലും മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഹറമിലും പരിസരങ്ങളിലും സമാന്യം കനത്ത തോതിൽ പെയ്ത മഴ ഏറെ നേരം നീണ്ടുനിന്നു. തീർഥാടകരുടെ സഞ്ചാരത്തെയും ഉംറ കർമങ്ങളെയും മഴ ബാധിച്ചില്ല. മഴയത്ത് നനഞ്ഞാണ് പലരും ഉംറ കർമങ്ങൾ നിർവഹിച്ചത്.
മേഖലയിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. ശുചീകരണ ജോലികൾക്ക് കൂടുതൽ പേരെ നിയോഗിക്കുകയും തീർഥാടകരുടെ സുരക്ഷക്കാവശ്യമായ കാര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു.
മുൻകരുതൽ എന്നോണം മക്കയ്ക്കും ത്വാഇഫിനുമിടയിലെ അൽഹദാ ചുരം വഴിയുള്ള ഗതാഗതം മണിക്കൂറോളം റോഡ്സുരക്ഷ വിഭാഗം തടഞ്ഞു. മദീനയിലെ ഹറമിനമടുത്തും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച മഴ ഉണ്ടായി. അടുത്ത വ്യാഴാഴ്ച വരെ മക്ക, മദീന, ജിസാൻ റിയാദ്, അസീർ, അൽബാഹ എന്നീ മേഖലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മദീനയിലും മഴ പെയ്തിറങ്ങി.
.ഇവിടെയും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്നുണ്ടാകാവുന്ന ആരോഗ്യ പ്രയാസങ്ങൾ മുന്നിൽ കണ്ട് മെഡിക്കൽ സംഘങ്ങളും ഹറമിൽ സജീവമാണ്.