കേരളത്തിൽ മഴ തുടരുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ നിരീക്ഷണത്തിൽ അറിയച്ചതുപോലെ ആശങ്കയ്ക്ക് ഇടയില്ല. മഴ വടക്കൻ ജില്ലകളിലേക്ക് മാറുന്നുണ്ടെങ്കിലും കൂടുതലും കടലിൽ പെയ്തു പോകുന്ന ട്രെന്റ് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴ തീരദേശം കേന്ദ്രീകരിച്ചും കിഴക്കൻ പ്രദേശം കേന്ദ്രീകരിച്ചും തുടരാമെങ്കിലും ആശങ്കക്ക് അടിസ്ഥാനമില്ല.
അന്തരീക്ഷസ്ഥിതി ഇങ്ങനെ
ലക്ഷദ്വീപിനു സമീപം തെക്കുകിഴക്കൻ അറബിക്കടലിലായി സമുദ്രനിരപ്പിൽ നിന്ന് 3.6 ഉം 5.8 ഉം കി.മി ഉയരത്തിലായി രണ്ട് ചക്രവാതടച്ചുഴികൾ തുടരുന്നു. ഇത് കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റിന്റെ പ്രവാഹത്തെ തടസപെടുത്താനും മഴ കുറയാനും കാരണമാകും. മധ്യ, തെക്കൻ ജില്ലകളിൽ മഴക്ക് കുറവുണ്ടാകും. കർണാടകക്കു മുകളിലായി ന്യൂനമർദപാത്തിയുള്ളതാനാൽ ആ മേഖലയിൽ മഴ കൂടും. കണ്ണൂർ, കാസർകോട് ജില്ലകളിലും ഇതിന്റെ സ്വാധീനം ഉള്ളതിനാൽ അടുത്ത 2 ദിവസം അവിടെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. പക്ഷേ കൂടുതൽ മഴയും കടലിൽ പതിക്കുന്ന ട്രെന്റ് ഉള്ളതിനാൽ മഴ തീവ്രമാകില്ല.