കോഴിക്കോട് ജില്ലയിൽ തീവ്രമഴ; അടുത്ത ദിവസങ്ങളിലും മഴ തുടരും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷയിൽ കരകയറി ദുർബലമായ ന്യൂനമർദം വടക്കൻ കേരളത്തിൽ തീവ്ര മഴ നൽകി. ഹ്യും സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജിയുടെ മാപിനിലാണ് കോഴിക്കോട് ജില്ലയിൽ തീവ്രമഴ രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിൽ താമരശ്ശേരി മലയോരത്തെ മരുതിലാവിൽ 22.4 സെ.മി മഴ രേഖപ്പെടുത്തി.
മലപ്പുറം ജില്ലയിലും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടെ മാപിനിയിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. അരീക്കോട് മേഖലയിൽ 10 സെ.മി മഴയാണ് രേഖപ്പെടുത്തിയത്.

വയനാട്ടിൽ വൈത്തിരി, പൊഴുതന, മേപ്പാടി പഞ്ചായത്തുകളിൽ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിച്ചു. വയനാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ കനത്തപ്പോൾ കിഴക്കൻ മേഖലയിൽ മഴ കുറവായിരുന്നു.

കോഴിക്കോട് ജില്ലയിൽ മഴ ശക്തം

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റഡ് വെതർ സ്‌റ്റേഷൻ ഡാറ്റ പ്രകാരം കോഴിക്കോട് നഗരത്തിൽ 12.7 സെ.മി മഴ ലഭിച്ചു. കോഴിക്കോട് ഉറുമിയിൽ 11.2 സെ.മി ഉം വയനാട് പൂക്കാട് 11.1 സെ.മി ഉം കണ്ണൂരിൽ 10.5 സെ.മി ഉം മഴ രേഖപ്പെടുത്തി. മലപ്പുറം തെന്നലയിൽ 8.3 സെ.മി ഉം ആലപ്പുഴ തൈക്കാട്ടുശ്ശേരിയിൽ 6.5 സെ.മി ഉം എറണാകുളം കളമശ്ശേരിയിൽ 7.9 സെ.മി ഉം മഴ രേഖപ്പെടുത്തി.

കോഴിക്കോട് ജില്ലയിൽ തീവ്രമഴ; അടുത്ത ദിവസങ്ങളിലും മഴ തുടരും
കോഴിക്കോട് ജില്ലയിൽ തീവ്രമഴ; അടുത്ത ദിവസങ്ങളിലും മഴ തുടരും

ന്യൂനമർദം ദുർബലം, പക്ഷേ മഴ തുടരും

കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദം ഇപ്പോൾ ഉൾനാടൻ ഒഡിഷക്കു മുകളിൽ ചക്രവാതച്ചുഴിയാണ് നിലകൊള്ളുന്നത്. ഇത് ട്രോപോസ്ഫിയറിന്റെ മധ്യ ഭാഗം വരെ സ്വാധീനിക്കുന്നു. ഇക്കാരണത്താൽ കാലവർഷക്കാറ്റിന്റെ ഒഴുക്കിനെ തുടർന്നും ഇത് സ്വാധീനിക്കും.

അതിനാൽ അടുത്ത മൂന്നു ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. വടക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ തുടരും. മധ്യ കേരളത്തിലും മഴ ലഭിക്കും. തെക്കൻ കേരളത്തിൽ മഴ താരതമ്യേന കുറവായിരിക്കും.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment