ശക്തമായ മഴയും കാറ്റും ഇടുക്കിയിൽ ഗതാഗതം തടസ്സപ്പെട്ടു

ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും റോഡിൽ മരം വീണ് ഇടുക്കിയിലെ കാഞ്ചിയാർ പാലക്കടയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെ ഉപ്പുതുറ, കാഞ്ചിയാർ, കട്ടപ്പന എന്നിവിടങ്ങളിലാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്. ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിൽ നാളെയും യെല്ലോ അലർട്ടായിരിക്കും

വരും മണിക്കൂറിൽ കോഴിക്കോട്, വയനാട്,പാലക്കാട്, തൃശൂർ എറണാകുളം, കോട്ടയം, കൊല്ലം തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും 40 കിലോമീറ്റർ വേഗതയിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Leave a Comment