കേരളത്തിൽ വൈദ്യുത ഉപഭോഗം കുറയ്ക്കാൻ ചില പ്രധാന നിർദ്ദേശങ്ങളുമായി കെഎസ്ഇബി

കടുത്ത ചൂടിൽ അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം കൂടുന്നു. ഏപ്രിൽ 18ന് പീക്ക് സമയവൈദ്യുത ഉപഭോഗം റെക്കോർഡ് ആയ 102.95 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം ഇതേസമയം 89.62 ലക്ഷം യൂണിറ്റ് മാത്രമായിരുന്നു പീക്സമയം ഉപയോഗം.

അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങി ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട സാഹചര്യമാണ് നിലവിൽ. വൈദ്യുത ഉപഭോഗം വർധിച്ചതിനാൽ പല ഭാഗങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. അതിനാൽ അത്തരം ഉപഭോക്താക്കൾക്ക് ഉള്ള ബുദ്ധിമുട്ട് പരിഹരിക്കാനും വൈദ്യുത ഉപഭോഗം നിയന്ത്രിക്കാനും കെഎസ്ഇബി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

വൈകുന്നേരം ആറിനും 11നും ഇടയിൽ വൈദ്യുത ഉപഭോഗം പരമാവധി കുറയ്ക്കുക. പമ്പ് സെറ്റ് ഇൻഡക്ഷൻ സ്റ്റൗ വാട്ടർ ഹീറ്റർ ഇസ്തിരിപ്പെട്ടി വാഷിംഗ് മെഷീൻ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഈ സമയങ്ങളിൽ ഉപയോഗിക്കാതിരിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യുക. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുക.

Share this post

Leave a Comment