ചൂട് കൂടും : ഉഷ്ണ തരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ താപ തരംഗ സാധ്യത. ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ മധ്യ, കിഴക്ക് ,വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

1901നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്.ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

എന്നാൽ ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ രീതിയിലാണ് ചൂടുണ്ടാവുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ രാത്രികാല താപനിലയിൽ സാധാരണ രീതിയിലായിരിക്കും. ഏപ്രിലിൽ വടക്കൻ കേരളത്തിൽ മഴ താരതമ്യേന കുറയും കുറയും എങ്കിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും സാധാരണ രീതിയിൽ മഴ ലഭിക്കും. കൂടാതെ തമിഴ്നാട്ടിലും കർണാടകയിലും സാധാരണയിൽ കൂടുതൽ മഴ ഏപ്രിൽ മാസത്തിൽ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.

Leave a Comment