ഈ ജില്ലകളിൽ ഇന്ന് ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പ്

ഇന്ന് ( ഏപ്രിൽ 14) ന് തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ദീർഘകാല ശരാശരി പ്രകാരം സാധാരണ താപനിലയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്.

കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും (സാധാരണയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this post

Leave a Comment