ആഗോള താപനം മുന്നോട്ട് തന്നെ, കടലേറ്റം തുടരുന്നു, കേരളത്തെയും കടലെടുക്കുമോ?

കാലവാസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രനിരപ്പ് ഉയരുന്ന പ്രതിഭാസം കേരളം ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങൾക്ക് ഭീഷണിയാകും. യു.എൻ നേതൃത്വത്തിലുള്ള ലോക കാലാവസ്ഥാ സംഘടന World Meteorological Organisation (WMO) യുടെ റിപ്പോർട്ട് അനുസരിച്ച് 2013 മുതൽ 2022 വരെ 4.5 എം.എം കടൽ കരകയറുമെന്നാണ് പ്രവചിക്കുന്നത്.

അരമീറ്ററിലധികം കടൽ കയറി
19995-2014 കാലഘട്ടത്തെ അപേക്ഷിച്ച് ഇപ്പോൾ 0.6 മീറ്റർ കടൽ നിരപ്പ് കൂടിയിട്ടുണ്ട്. 1.1 ഡിഗ്രിയാണ് ആഗോള താപനം പ്രതീക്ഷിച്ചിടത്ത് 1.2 ഡിഗ്രിയായി കൂടിയിട്ടുമുണ്ട്. 19ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലാണ് ആഗോള താപനം 1.2 ഡിഗ്രിയായി കൂടിയത്. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോഴുണ്ടാകുന്ന കാർബൺ ഡൈ ഓക്‌സൈഡാണ് ഇതിനു പ്രധാന കാരണം.

കേരളത്തിനു ഭീഷണിയോ?

ഒരു ഭാഗം കടലുള്ള മൂന്നര കോടിയോളം ജനങ്ങൾ താമസിക്കുന്ന 100 കി.മി ൽ കുറവ് വീതിയുള്ള കേരളത്തിലും കടൽ കയറുന്നത് ഭീഷണിയാകും. ലോക കാലാവസ്ഥാ സംഘടന നൽകുന്ന സൂചന അനുസരിച്ച് തീരശോഷണം, കടൽ കയറൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുണ്ട്. ചൈന, ബംഗ്ലാദേശ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ചെറു ദ്വീപു രാഷ്ട്രങ്ങളും ഭാവിയിൽ കടലെടുക്കും.

ഇന്ത്യയിൽ ഏറ്റവും ഭീഷണി എവിടെ
ഇന്ത്യയിൽ കടലിലേക്ക് തള്ളി നിൽക്കുന്ന നഗരമാണ് മുംബൈ. മുംബൈക്കാണ് ഏറ്റവും ഭീഷണിയെന്നാണ് പഠനങ്ങൾ പറയുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, പാകിസ്താനിലെ കറാച്ചി, ചെനൈയിലെ ഷാങ്ഹായ്, ലണ്ടൻ, ന്യൂയോർക്ക് നഗരങ്ങളെല്ലാം ഭാവിയിൽ കടൽ കയറുന്ന പ്രദേശങ്ങളാണ്.

കടലേറ്റം ശക്തിപ്പെട്ടത് 100 വർഷം കൊണ്ട്
കഴിഞ്ഞ 3000 വർഷത്തേക്കാൾ ദ്രുതഗതിയിൽ കടലേറ്റം തുടങ്ങിയത് 1900 മുതലാണ്. ഇതിനു പ്രധാന കാരണം ആഗോള താപനവും ആർട്ടിക് മഞ്ഞുരുക്കവുമാണ്. 2012 മുതൽ ധ്രുവങ്ങളിലെ മഞ്ഞുരുക്കം രൂക്ഷമാണ്. ആഗോളതാപനം നിയന്ത്രിക്കുക വഴി മാത്രമേ തീര നഗരങ്ങളെ രക്ഷിക്കാൻ കഴിയൂ. ആഗോള താപനം ഇതുവരെയും ശാസ്ത്രജ്ഞർ കണക്കുകൂട്ടിയ വരുതിയിൽ നിയന്ത്രിക്കാനായിട്ടില്ല. സമീപ കാല ഭാവിയിൽ ലോകരാജ്യങ്ങൾ കാർബൺ ബഹിർഗമനം കുറച്ചാൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. അല്ലെങ്കിൽ ഭൂമിയിൽ മനുഷ്യവാസം സാധ്യമല്ലാതെ വരും.
Photo: Nidhish Krishnan


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment