GCC രാജ്യങ്ങളിലും മധ്യ പൂർവേഷ്യയിലും കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യത

സൗദി അറേബ്യ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും മധ്യ പൂർവേഷ്യയിലെ മറ്റു രാജ്യങ്ങളിലും ഈ ആഴ്ച മഴക്ക് സാധ്യത. ഈ മേഖലകളിൽ രൂപപ്പെടുന്ന അന്തരീക്ഷ വ്യതിയാനത്തെ തുടർന്ന് മഴ ലഭിക്കുമെന്ന് ഏപ്രിൽ 8 ന് നൽകിയ അവലോകനത്തിൽ metbeatnews.com വ്യക്തമാക്കിയിരുന്നു. ഒമാനിലും സൗദിയിലും ഇതിനകം തന്നെ ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായി. ഈ സാഹചര്യം അടുത്ത ഏതാനും ദിവസങ്ങൾ കൂടി തുടരാനാണ് സാധ്യത. മധ്യധരണ്യാഴിയിൽ (Medittaranian Sea) നിന്നുള്ള പശ്ചിമവാതം (Western Disturbance) മധ്യപൂർവേഷ്യ (Middile East) രാജ്യങ്ങൾക്കും മുകളിൽ സജീവമാകുന്നതും പ്രാദേശിക അടിസ്ഥാനത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തികളും (Trough) സമീപപ്രദേശത്തെ അതിമർദ്ദങ്ങളും ( High Pressure) ആണ് ഈ മേഖലയിൽ ഇടിയോടുകൂടെയുള്ള മഴക്കും (Thunderstorm) ആലിപ്പഴ വർഷത്തിനും ( Hailstorm) കാറ്റിനും (Strong Wind) കാരണമാകുന്നത്.

ഇന്നുമുതൽ സൗദി അറേബ്യയിലെ മദീന മുതൽ കുവൈത്ത് വരെയുള്ള ഭാഗങ്ങളിൽ ഐസ് മഴക്ക് (Hailstorm) ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി കാരണമാകുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. ഒമാൻ കടലിടുക്കും ( Oman Gulf) അറബിക്കടലും (Arabian Sea) ചേരുന്ന ഭാഗത്ത് നിന്നും ഉള്ള അതിമർദ്ദം ( High Pressure) ഗൾഫ് മേഖലയിൽ പശ്ചിമവാതത്തിന്റെ ഭാഗമായി വരുന്ന തണുത്ത ഈർപ്പമുള്ള കാറ്റിനെ (Wet Cold Wind) കേന്ദ്രീകരിക്കപ്പെടാനും ആലിപ്പഴ വർഷത്തിനും ഇടിയോടുകൂടിയുള്ള മഴക്കും കാരണമാകും. മധ്യ സൗദിയിലെ റിയാദിനും പടിഞ്ഞാറൻ സൗദിയിലെ ജിദ്ദയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ ഈയാഴ്ച ഇടവിട്ട് മഴയുണ്ടാക്കുമെന്ന് Metbeat Weather ലെ സീനിയർ വെതർ ഫോർകാസ്റ്റിംഗ് കൺസൾട്ടന്റ് അഭിലാഷ് ജോസഫ് പറയുന്നു. ഈ മാസം 14ന് ബഹ്റൈനിലും ഖത്തറിലും ഇതിന്റെ സ്വാധീനം മൂലം ഒറ്റപ്പെട്ട ഇടത്തരം മഴകും ( isolated moderate rain) സാധ്യതയുണ്ട്. വഴക്ക് കിഴക്കൻ അന്തരീക്ഷ ഈർപ്പത്തിന്റെ ഒഴുക്ക് ഏപ്രിൽ 18ന് യു.എ.ഇയുടെ ഭാഗങ്ങളിലും 20ന് ഒമാനിന്റെ മേഖലകളിലും ഒറ്റപ്പെട്ട മഴക്ക് കാരണമാകും. പെരുന്നാളിനോടനുബന്ധിച്ച് (Eid ul Fithar) ഒമാനിലും (Oman) യു.എ.ഇയിലും ( UAE) ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

സൗദി അറേബ്യയുടെ മധ്യ , വടക്കൻ മേഖലകളിലാണ് ശക്തമായ ഇടിമിന്നലോട് കൂടിയുള്ള മഴ ലഭിക്കുക. ഒമാനിന്റെ ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കും.
ഈ ന്യൂനമർദ്ദം ഇറാഖ്, ഇറാൻ, തുർക്കി, ലബനാൻ, ജോർദാൻ, സിറിയ, യമൻ എന്നിവിടങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും കാരണമാകും.

മഴക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടാകും. ഇറാൻ, ഇറാഖ് മേഖലകളിൽ ആണ് അതി ശക്തമായ ഇടിമിന്നൽ സാധ്യതയുള്ളത്. സൗദിയിലും കുവൈത്തിലും ഇടത്തരം മിന്നലും മഴയും അലിപ്പഴ വർഷവും പ്രതീക്ഷിക്കണം. GCC രാജ്യങ്ങളിലും സിറിയയിലും താപനിലയും കുറയും.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment