കോടമഞ്ഞിൽ തണുപ്പ് ആസ്വദിച്ച് ട്രക്കിങ്ങിനായി മലബാറിന്റെ ഗവിയിലേക്ക് ഒരു യാത്ര പോയാലോ

ദൈവത്തിന്റെ സ്വന്തം നാട് പ്രകൃതി ദൃശ്യങ്ങളാൽ മനോഹരമാണ്.ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് അത്തരം ഒരു സ്ഥലം മലബാറിൽ ഉണ്ട്. മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട. നമുക്കൊരു യാത്ര പോയാലോ? കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരെ ആണ് ഈ സുന്ദരമായ ഹിൽ സ്റ്റേഷൻ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം ഇരുപതിനായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കുന്ന് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരിടമാണ്.

കുന്നിൻ മുകളിൽ എത്തിക്കഴിഞ്ഞാൽ കോടമഞ്ഞിൻ തണുപ്പ് കൊണ്ട് പ്രകൃതി നമ്മെ വരവേൽക്കും. കഠിനമായ കാൽനട യാത്രയുടെ ക്ഷീണം മൃദുവായ കാറ്റിൽ അലിഞ്ഞുചേരും. മൗണ്ട് വയലട വ്യൂപോയിന്റ്, ഐലൻഡ്‌സ് വ്യൂ മുള്ളൻപാറ, കോട്ടക്കുന്ന് വ്യൂപോയിന്റ് എന്നിങ്ങനെ മൂന്ന് വ്യൂപോയിന്റുകളിൽ നിന്ന് പെരുവണ്ണാമുഴി അണക്കെട്ട്, കൂരാച്ചുണ്ട്, പേരാമ്പ്ര പട്ടണങ്ങൾ, ചെറുദ്വീപുകൾ എന്നിവയുടെ വിശാലമായ കാഴ്ചകൾ നമുക്ക് ലഭിക്കും.

കോഴിക്കോട് നിന്ന് വരുമ്പോൾ ബാലുശ്ശേരി വഴിയും താമരശ്ശേരിയിൽ നിന്ന് വരുമ്പോൾ എസ്റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയിന്റിൽ എത്താം. കൂടാതെ ദൂരെ നിന്ന് വരുന്നവർക്ക് അവിടെ താമസിച്ച് വയലടയുടെ ഭംഗി ആസ്വദിക്കാൻ റിസോർട്ടുകളും ഉണ്ട്.

Share this post

Leave a Comment