കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക്

അസാനി ചുഴലിക്കാറ്റിന്റെ പരോക്ഷ സ്വാധീനത്താൽ അറബിക്കടലിൽ കാറ്റിന്റെ വേഗത വർധിക്കുന്നതിനാൽ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലക്കേർപ്പെടുത്തി. കേരള തീരത്തും ലക്ഷദ്വീപ് തീരത്തുമാണ് വിലക്കുള്ളത്. കേരള, ലക്ഷദ്വീപ് തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 40- 50 കി.മി വരെയാകാനാണ് സാധ്യതയുണ്ട്.  ഈ മാസം 14 വരെയാണ് വിലക്ക്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥാ വകുപ്പിന്റെ അപ്‌ഡേഷൻ കൂടി ശ്രദ്ധിക്കണം.

Leave a Comment