എൽനിനോ : പരീക്ഷക്കാലത്ത് സ്കൂൾ അടച്ച് ബംഗളൂരു
ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എൽ നിനോ. പസഫിക് സമുദ്രത്തിൽ ഭൂമധ്യ രേഖാ പ്രദേശത്ത് (equatorial region) സമുദ്രോപരിതലത്തിൽ (sea surface temperature -SST) അനുഭവപ്പെടുന്ന സാധാരണയേക്കാൾ കൂടിയ താപനില (above normal temperature) ആണ് El nino എൽ നിനോ. 2024 ൽ സൂപ്പർ എൽ നിനോ സാധ്യത നേരത്തെ US കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു.
ഭൂമിയിൽ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള മഴയുടെയും ചൂടിൻ്റെയും കാറ്റിൻ്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൂട് കൂട്ടാനും വരൾച്ചക്കും el nino കാരണമാകും.
കേരളത്തിൽ കടുത്ത ചൂടും വരൾച്ചയും അനുഭവപ്പെടുന്നുണ്ട്. നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലെ ബംഗളൂരുവിലാണ് ഈ വർഷം എൽ നിനോയെ തുടർന്ന് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. വലിയ വരൾച്ച പ്രതിസന്ധിയാണ് ബംഗളൂരു നഗരം നേരിടുന്നത്. വർഷാന്ത്യ പരീക്ഷക്ക് ഏതാനും നാൾ ശേഷിക്കെ ഇവിടെ സ്കൂളുകൾ അടയ്ക്കേണ്ട അവസ്ഥയിലാണ് .
എൽ നിനോ പ്രതിഭാസം ഏതാനും മാസങ്ങളിലേക്കാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്‌ങ്ങൾ ദീർഘനാൾ നീണ്ടു നിൽക്കും.
വരും മാസങ്ങളിലും ഈ പ്രതിഭാസം ലോകതാപനിലയെ തന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ world meteorological agency (wmo) മുന്നറിയിപ്പ് നൽകുന്നത്.
2023 ജൂലൈ മാസത്തോടെ ആരംഭിച്ച ഈ പ്രതിഭാസത്തിൻ്റെ ദുരന്തമാണ് ബംഗളൂരു നഗരം ഇപ്പോൾ അനുഭവിക്കുന്നത്. വർഷാന്ത്യ ക്ലാസുകളും പരീക്ഷകളും നടക്കേണ്ട ഈ കാലത്ത് ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം പൂട്ടിയിരിക്കുകയാണ്. വിദ്യാലയങ്ങൾ ഓൺലൈൻ വിദ്വാഭ്യാസത്തിലേക്ക് മാറിയിട്ടുണ്ട്. ഓഫീസുകൾ വർക്ക് അറ്റ്ഹോമിലേക്ക് മാറി. ‘ഭൂഗർഭ ജലവും ഉപരിതല ജല സ്രോതസും വറ്റി വരണ്ടു.
കേരളത്തിൻ സമീപകാലത്ത് വർദ്ധിച്ച് വരുന്ന ചൂടും അനുബന്ധ രോഗങ്ങളും എൽ നിനോ എന്ന ഈ പ്രതിഭാസത്തിൻ്റെ ഭാഗമാണ്. മാർച്ചിൽ ഉഷ്ണ തരംഗങ്ങർ ഇനിയും കൂടാൻ സാധ്യത ഉള്ള ഈ കാലാവസ്ഥാ വ്യതിയാന കാലത്ത് ജാഗ്രതയോടു കൂടിയ പരിസ്ഥിതി സംരക്ഷണത്തിൻ്റെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യേണ്ട സമയമാണ്. എല്ലാ മനുഷ്യരുടെയും അതിജീവനത്തിന് അത് അത്യാവശ്യമാണ്.
സ്കൂളുകളിലും മറ്റും ശുദ്ധമല്ലാത്ത കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പകർച്ചവ്യാധികൾ പടരുന്നതാണ് ബംഗളൂരു നഗരത്തിലെ പുതിയ പ്രതിസന്ധി. ചില ക്യാമ്പസുകളിൽ കുഴൽ കിണറുകൾ വറ്റിവരണ്ടിരിക്കുന്നു. തങ്ങളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ വേണമെന്ന് വിദ്യാർത്ഥികൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ജലപ്രതിസന്ധി അത്രയ്ക്ക് രൂക്ഷമല്ലെന്നാണ് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പ്രസ്താവന. 7000 കുഴൽ കിണറുകൾ വറ്റി വരേണ്ടതാണ് സർക്കാർ കണക്ക്. എന്നാൽ ഇതിന് പരിഹാരം ഉണ്ടാക്കുന്നു എന്നാണ് മന്ത്രി പറയുന്നത്. സംസ്ഥാന സർക്കാർ തമിഴ്നാടിന് വെള്ളം നൽകുന്നതാണ് ജലപ്രതിസന്ധിക്ക് കാരണമെന്ന് ബിജെപി പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത് പച്ചക്കള്ളം ആണെന്നും ഇപ്പോൾ തമിഴ്നാട്ടിലെ വെള്ളം നൽകുന്നില്ല എന്നും തമിഴ്നാട് നൽകാൻ ശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളത്തിന് വേണ്ടി താൻ പദയാത്ര സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു.
രാമനഗര ജില്ലയിലെ മേക്കഡത്തു പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കുടിവെള്ളക്ഷാമത്തിനെ പരിഹാരമാകും. ഒമ്പതിനായിരം കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടക്കുന്നത്. ശുദ്ധജല വിതരണത്തിനും വൈദ്യുതി നിർമ്മാണത്തിനും ലക്ഷ്യമിതാണ് ഈ പദ്ധതി. ബംഗളൂരു നഗരത്തിലും സമീപപ്രദേശത്തും ഈ പദ്ധതിയിൽ നിന്ന് ജലവിതരണം നടത്താനാകും. 400 മെഗാ വാട്ട് വൈദ്യുതിയും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.