‘സഹജീവികൾക്കും നൽകാം ദാഹജലം’; Metbeat Weather കാംപയിൻ ഇന്നുമുതൽ

സഹജീവികൾക്കും നൽകാം ദാഹജലം’; Metbeat Weather കാംപയിൻ ഇന്നുമുതൽ

കടുത്ത ചൂട് തുടരുകയാണ്. മനുഷ്യർക്ക് മാത്രമല്ല പക്ഷി മൃഗാദികൾക്കും ചൂട് തങ്ങാനാകുന്നില്ല. അവർക്ക് കുടിക്കാൻ പഴയതു പോലെ തുറന്നു വച്ച വെള്ളം എവിടെയും ഇല്ല. കിണറ്റിൻ കരയിൽ പോലും വെള്ളമില്ല. എല്ലാം ഭൂമിക്കുള്ളിലെ ടാങ്കിലാണ്. അവർക്ക് ചോദിച്ചു കുടിക്കാനോ കടയിൽ നിന്ന് വാങ്ങി കുടിക്കാനോ കഴിയില്ല. നമ്മുടെ വീട്ടിലും പരിസരത്തും പറവകൾക്കും മറ്റും അൽപം വെള്ളം തുറന്നു വയ്ക്കാം. മരത്തിൽ ചട്ടിയിൽ മാത്രം വെള്ളം വയ്ക്കരുത്. നിലത്ത് ആളൊഴിഞ്ഞ ഭാഗത്ത് പരന്ന പാത്രത്തിൽ തുറന്നു വയ്ക്കണം. ഇഴ ജന്തുക്കൾ, അണ്ണാൻ, പൂച്ച, നായ തുടങ്ങിയവക്ക് വെള്ളം കുടിക്കാൻ അത് ഉപകരിക്കും. സഹജീവി സ്നേഹം നമുക്ക് വളർത്തിയെടുക്കാം. അത് മനുഷ്യരുടെ നിർബന്ധ ബാധ്യതയാണ്. Metbeat Weather സഹജീവികൾക്കും നൽകാം ദാഹജലം എന്ന കാംപയിൻ തുടങ്ങുകയാണ്. ഇനി ഒരു മാസം (3 മാർച്ച് 2024 മുതൽ 3 ഏപ്രിൽ 2024 ) വരെയാണ് കാംപയിൻ. രണ്ടു ഭാഗ്യശാലികൾക്ക് സമ്മാനം നേടാൻ അവസരം. നിബന്ധനകൾ ഇതാണ്.

  1. ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് പരമാവധി പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യണം.
  2. വീട്ടിൽ തയാറാക്കിയ പക്ഷികൾക്കും മറ്റുമുള്ള ദാഹജലം ചിത്രം കമൻ്റിലോ ഞങ്ങളുടെ വാട്സ്ആപ്പിലോ ( https://wa.me/918078148341 )
    അയക്കണം.
  3. നിങ്ങൾ Metbeat Weather ൻ്റെ ഏതെങ്കിലും സോഷ്യൽ മീഡിയ പേജിൽ ഫോളോവർ ആകണം. ഒപ്പം വാട്സ്ആപ്പ് ഗ്രൂപ്പിലോ, വാട്സ്ആപ്പ് ചാനലിലോ അംഗമാകണം. ചാനൽ ലിങ്ക്: https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c
  4. വിജയികളെ ഈ മാനദണ്ഡ പ്രകാരം തെരഞ്ഞെടുക്കും. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

visit: metbeatnews.com

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment