2024 മാർച്ച്-മെയ് മാസങ്ങളിൽ വടക്കൻ അർദ്ധഗോളത്തിൽ “ശക്തമായ” എൽ നിനോയ്ക്ക് സാധ്യത. ഇത് സൂപ്പർ എൽ നിനോ ആകാനാണ് സാധ്യതയെന്നും അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം.
പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ചൂട് ലോകമെമ്പാടുമുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നു. ഭക്ഷ്യ ഉൽപ്പാദനം, ജലലഭ്യത, ജനങ്ങളുടെ ആവാസവ്യവസ്ഥ എന്നിവയെ ബാധിക്കും. അടുത്ത വർഷം ശക്തമായ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 75%-80% വരെ ആണ്.
![2024ൽ 'സൂപ്പർ എൽ നിനോ' ഉണ്ടാകാൻ സാധ്യതയെന്ന് യുഎസ് കാലാവസ്ഥാ ഏജൻസി; ഇന്ത്യയിലെ കാലാവർഷത്തെ ബാധിക്കുമോ?](http://metbeatnews.com/wp-content/uploads/2023/10/el_nino_0-one_one-300x300.jpg)
അതായത് ഭൂമധ്യരേഖാ സമുദ്ര ഉപരിതല താപനില ശരാശരിയേക്കാൾ കുറഞ്ഞത് 1.5 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കും.1997-98 ലും 2015-16 ലും ഉണ്ടായ എൽ നിനോ മൂലം തീവ്രമായ താപനിലയും വരൾച്ചയും വെള്ളപ്പൊക്കവും ലോകമെമ്പാടും നാശം വിതച്ചു.
അന്ന് താപനില 2 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുകയും അത് റെക്കോർഡ് ആയി മാറുകയും ചെയ്തു.
സൂപ്പർ എൽ നിനോ 2024ലെ ഇന്ത്യയിലെ കാലവർഷത്തെ ബാധിക്കുമോ?
ഇന്ത്യയിൽ, എൽ നിനോ 2024ലെ മൺസൂൺ ദുർബലമാക്കാൻ സാധ്യത. എൽ നിനോ മൺസൂൺ കാറ്റിനെ ദുർബലമാക്കുന്നതിനാൽ മൺസൂൺ കാലത്ത് മഴ കുറയാൻ ഇടയാകും.
അതുകൊണ്ട് തന്നെ സൂപ്പർ എൽ നിനോയ്ക്ക് ഇന്ത്യയിലെ സാധാരണ കാലാവസ്ഥാ രീതികളെ തടസ്സപ്പെടുത്താം. ഇത് അസാധാരണവും ചിലപ്പോൾ തീവ്രവുമായ കാലാവസ്ഥാ സംഭവങ്ങളിലേക്ക് നയിക്കും. ചില പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ചില പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയും ഇതിൽ ഉൾപ്പെടാം.
ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനം കുറവായിരിക്കും. എൽ നിനോ വർഷത്തിൽ മൺസൂൺ കാലത്ത് വരൾച്ചയ്ക്ക് കാരണമാകും.2023ലെ കാലാവർഷത്തിലും സാധാരണയിലും കുറവ് മഴയാണ് ലഭിച്ചത്.
![2024ൽ 'സൂപ്പർ എൽ നിനോ' ഉണ്ടാകാൻ സാധ്യതയെന്ന് യുഎസ് കാലാവസ്ഥാ ഏജൻസി; ഇന്ത്യയിലെ കാലാവർഷത്തെ ബാധിക്കുമോ?](http://metbeatnews.com/wp-content/uploads/2023/08/UK-Heat-Wave-300x200.jpg)
കാലാവസ്ഥാ മാറ്റങ്ങൾ സമുദ്ര, അന്തരീക്ഷ അവസ്ഥകളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് നവംബറിൽ പുതിയ പ്രവചനങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് NOAA പറഞ്ഞു.