kerala weather 17/04/24: El nino അവസാനിച്ചു; ഇനി വേനൽ മഴ കൂടും
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കടുത്ത ചൂടിനും വരൾച്ചക്കും കാരണമായ എൽ നിനോ (El nono) പ്രതിഭാസം അവസാനിച്ചതായി ആ സ്ത്രേലിയൻ കാലാവസ്ഥ വകുപ്പ് (BOM) അറിയിച്ചു. എൽനിനോ സതേൺ ഓസിലേഷൻ (ENSO) ന്യൂട്രലിലേക്ക് എത്തിയതായി
ആസ്ത്രേലിയൻ കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.
കിഴക്കൻ പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖ പ്രദേശത്ത് (equatorial region) സമുദ്രോപരി താപനില (sea surface temperature – SST) സാധാരണയേക്കാൾ കൂടുതൽ ആകുന്ന പ്രതിഭാസത്തെയാണ് എൽ നിനോ എന്ന് പറയുന്നത്. Enso ന്യൂട്രലിനേക്കാൾ വർധിച്ച് നിൽക്കുമ്പോഴാണ് എൽനിനോ സംഭവിക്കുന്നത്. 2023 സെപ്റ്റംബർ മുതൽ ആണ് എൽനിനോ പ്രതിഭാസം രൂപപ്പെട്ടത്. 2024 ഏപ്രിലിൽ അവസാനിക്കുകയും ചെയ്തു. ഇതിന് മുൻപ് തുടർച്ചയായ 3 വർഷം ലാനിനയായിരുന്നു. ട്രിപ്പിൾ ലാനിന എന്നാണ് ഇതിന് പറയുന്നത്.
എൽനിനോ ന്യൂട്രൽ ആയതിന് പിന്നാലെ, അതിവർഷത്തിന് കാരണമാകുന്ന ലാനീന (La Nina ) പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ കാലവർഷം എത്തുന്ന മാസങ്ങളിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ലോകത്തെ പ്രധാന കാലാവസ്ഥ ഏജൻസികൾ നൽകുന്ന വിവരം.
ഇതോടെ മൺസൂണിന്റെ രണ്ടാം പാദത്തിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. എൽനിനോ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വരൾച്ചക്ക് കാരണമാകാറുണ്ട്. വേനൽ മഴ കുറയ്ക്കുകയും ചൂടു കൂട്ടുകയും ചെയ്യും. എന്നാൽ ചില രാജ്യങ്ങളിൽ എൽനിനോ മൂലം പ്രളയവും പേമാരിയും സംഭവിക്കാറുണ്ട്.
ഇന്ത്യയിൽ കൂടുതൽ മഴ നൽകുന്നത് ലാ നീന പ്രതിഭാസമാണ്. ഈ വർഷം മൺസൂൺ കാലത്ത് ലാനീന പ്രതിഭാസം ഉള്ളതിനാൽ സാധാരണയേക്കാൾ കൂടുതൽ മൺസൂൺ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞദിവസം പുറപ്പെടുവിച്ച ആദ്യഘട്ട മൺസൂൺ പ്രവചനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓസ്ട്രേലിയൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജൂലൈ മാസം വരെയെങ്കിലും എൻസോ ന്യൂട്രലിൽ തുടരും. തുടർന്നാണ് ലാലീന പ്രതിഭാസത്തിലേക്ക് നീങ്ങുക. നേരത്തെ ലാനീന ജൂൺ മാസത്തിൽ ഉണ്ടാകുമെന്നായിരുന്നു പ്രവചനം.
ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പോസിറ്റീവ്
പസഫിക്ക് സമുദ്രത്തിലെ ഉപരിതല താപനിലയുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് എൽനിനോയും ലാനിനയും. അതുപോലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനിലയുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD). കേരളം ഉൾപ്പെടെ കൂടുതൽ മഴ നൽകാൻ ഇന്ത്യൻ ഓഷ്യൻ ഡൈപോളിന് സാധിക്കാറുണ്ട്. ഐഒഡി പോസിറ്റീവ് ആയിരിക്കുമ്പോൾ കൂടുതൽ മഴ സാധ്യത പ്രവചിക്കപ്പെടുന്നു.
ഇത്തവണ ഇന്ത്യൻ ഇപ്പോൾ പോസിറ്റീവിൽ തുടരുകയാണ്. El nino നീങ്ങിയതും ഐ.ഒ.ഡി പോസിറ്റീവ് ആകുന്നതുമായ സാഹചര്യം വരും മാസങ്ങളിൽ വേനൽ മഴക്ക് അനുകൂലമാണ്. കേരളത്തിൽ അടുത്തയാഴ്ച മുതൽ കൂടുതൽ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു തുടങ്ങുമെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷണം. മൺസൂൺ സീസണിലും ലാനിന തുടരുന്നത് മഴക്ക് അനുകൂലമാകും.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
FOLLOW US ON GOOGLE NEWS