uae weather 17/04/24: 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ; ഇന്നും മഴ സാധ്യത

uae weather 17/04/24: 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ; ഇന്നും മഴ സാധ്യത

യുഎഇയിൽ ഇന്നലെ (ചൊവ്വ) ലഭിച്ചത് റെക്കോർഡ് മഴ. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. 24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് അൽ ഐനിലെ ഖതം അൽ ഷഖ്‌ല മേഖലയിൽ പെയ്തതെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടാവുകയും റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് സ്വദേശി മരിക്കുകയും ചെയ്തു.

എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തുടനീളം കനത്ത മഴയെത്തുടർന്ന് താഴ്‌വരയിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. അപകടകരമായ മഴയുള്ള കാലാവസ്ഥയിൽ ഇത്തരം പ്രദേശങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

പ്രയാസം നേരിട്ടു; എങ്കിലും സുരക്ഷ ഉറപ്പാക്കി

പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ രാജ്യം ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. എങ്കിലും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികളും താമസക്കാരും ഒരുമിച്ചു. അൽ ഐനിലെ അൽ ക്വാ മേഖലയിൽ വൻ മണ്ണിടിച്ചിലുണ്ടായി. ഇതുമൂലം അൽ ഷുഹാദ സ്ട്രീറ്റിൽ ഭീമാകാരമായ ഗർത്തം ഉണ്ടാക്കുകയും റോഡ് തകരുകയും ചെയ്തു. കനത്ത മഴയും കവിഞ്ഞൊഴുകുന്ന വാദികളും കാരണമുണ്ടായ ഈ സംഭവം പ്രദേശത്തെ ഗതാഗതത്തെ സാരമായി ബാധിച്ചു. പകൽ സമയത്ത് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ പേർ ഇതര റോഡുകളെ ആശ്രയിച്ചു.പ്രതികൂല കാലാവസ്ഥയെ തുടർന്ന് , മുസ്‌ലിംകളെ വീട്ടിൽ നമസ്‌കരിക്കാൻ അറിയിച്ചു കൊണ്ട് യുഎഇയിലുടനീളമുള്ള പള്ളികൾ ഒരു സന്ദേശം മുഴക്കി.

ഇന്നും മഴ സാധ്യത

ഇന്ന് പകൽ മേഘാവൃതമായി തുടരുമെങ്കിലും ചിലയിടങ്ങളിൽ മാത്രം മഴ പെയ്യും. തീവ്രത ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, പ്രദേശത്തുടനീളം നിവാസികൾക്ക് ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം, മേഘങ്ങളുടെ ആവരണം വർദ്ധിക്കുകയും തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കുകയും ചെയ്യും.

ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ തീരപ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുമെന്നും ഇത് മഴയ്ക്ക് കാരണമാകുമെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ മേഘങ്ങൾ പിന്നീട് കിഴക്കൻ, വടക്കൻ മേഖലകളിൽ കേന്ദ്രീകരിക്കും, ബുധനാഴ്ച ഉച്ചയോടെ മേഘപാളികൾ ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

രാത്രിയിലും വ്യാഴാഴ്ച രാവിലെ വരെയും ഈർപ്പനില ഉയരും, പ്രത്യേകിച്ച് ആന്തരിക, തീരപ്രദേശങ്ങളിൽ. കാറ്റ് പൊതുവെ നേരിയതോ മിതമായതോ ആയിരിക്കും, ഇടയ്ക്കിടെ ഉന്മേഷദായകമാവുകയും ചില പ്രദേശങ്ങളിൽ പൊടികാറ്റ് വീശുകയും ചെയ്യും. അറബിക്കടലിലും ഒമാൻ കടലിലും വൈകുന്നേരത്തോടെ കടൽക്ഷോഭം മിതമാകുമെന്നാണ് പ്രവചനം.

2024 ഏപ്രിൽ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പെയ്ത റെക്കോർഡ് മഴ കാലാവസ്ഥാ ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങിയതു മുതൽ യുഎഇയുടെ കാലാവസ്ഥാ ചരിത്രത്തിലെ അസാധാരണ സംഭവമാണെന്ന് നാഷണൽ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ഈ കനത്ത മഴ യുഎഇയിലെ ഒരു അസാധാരണ സംഭവമാണ്, ഇത് യുഎഇയിലെ വാർഷിക മഴയുടെ ശരാശരി വർധിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ ഭൂഗർഭ ജലശേഖരം പൊതുവെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

metbeat news

കാലാവസ്ഥ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

FOLLOW US ON GOOGLE NEWS


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment