പാപുവ ന്യൂ ഗുനിയയിൽ 6.5 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

പാപുവ ഗുനിയയിൽ 6.5 തീവ്രതയുള്ള ശക്തമായ ഭൂചലനം. മൂന്നു ദിവസത്തിനിടെ 6 തീവ്രതയിൽ കൂടുതൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ഭൂചലനമാണിത്. ന്യൂ ബ്രിട്ടൻ മേഖലയിലാണ് ഇന്ന് വീണ്ടും ഭൂചലനമുണ്ടായത്. യു.എസ് ജിയോളജിക്കൽ സർവേയുടെ (United States Geological Survey (USGS) റിപ്പോർട്ട് അനുസരിച്ച് 582.6 കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിംബെ നഗരത്തിന്റെ 109 കി.മി വടക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 3 നാണ് ഭൂചലനമുണ്ടായത്.

തീവ്രത 4 ന് മുകളിൽ റിപ്പോർട്ട് ചെയ്ത എട്ടു ഭൂചലനങ്ങളാണ് ഇന്ന് ഒരു മണിക്കൂറിനിടെ ലോകത്ത് റിപ്പോർട്ട് ചെയ്തത്. ഇവയുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
– 4.7 off the coast of the Philippines;
– 4.7 off the coast of Fiji;
– 4.4 off the coast of Greece;
– 4.2 off the coast of Mexico;
– 4.2 in Japan;
– 4.1 in Albania;
– 4.0 in Papua New Guinea;
– 4.0 in Turkey.

Leave a Comment