കോഴിക്കോട്, എറണാകുളം ഭാഗങ്ങളിൽ ചാറ്റൽ മഴ പ്രതീക്ഷിക്കാം, വെതർ സിസ്റ്റം രൂപം കൊള്ളാൻ സാധ്യത
ഇനിയങ്ങോട്ട് സൂര്യനെ ചീത്തവിളിക്കാത്ത ദിവസങ്ങളുണ്ടാവില്ല. അത്രയേറെ ചൂടാണ് വരാൻ പോകുന്നത്. എന്നാൽ പുലർകാലത്ത് ഒരു കുളിപാസാക്കാൻ ചൂടുവെള്ളം തന്നെ ശരണം. കാരണം വലിയ മാറ്റമില്ലാതെ രാവിലത്തെ തണുപ്പ് തുടരുകയാണ്. ഇനി കുറച്ചധികം ദിവസങ്ങളിൽ ഈ കാലാവസ്ഥ തുടരും. പക്ഷേ പകൽ താപനിലയിൽ മാറ്റമില്ല. സൂര്യൻ ചുട്ടുപൊള്ളും. എന്നാൽ ഇതിനിടയിലും രാത്രി വൈകിയോ പുലർച്ചെയോ കോഴിക്കോട്, എറണാകുളം ജില്ലകളിലെ തീരദേശ ഭാഗങ്ങളിലോ, തീരത്തോട് ചേർന്ന് കടലിലോ ആയി ചെറിയ ചാറ്റൽ മഴ ലഭിക്കാനുള്ള നേരിയ സാധ്യതയുണ്ട്. ഫെബ്രുവരി 13,18, 19 തീയ്യതികളിലാണ് ചാറ്റൽ മഴയ്ക്കുള്ള സാധ്യതയുള്ളത്.
വെതർ സിസ്റ്റം (Weather system)
16, 17 തീയ്യതികളോടെ ഇന്തോനേഷ്യയിലെ banda aceh ന് സമീപം ഒരു വെതർ സിസ്റ്റം രൂപം കൊള്ളാനുള്ള സാധ്യതയുമുണ്ട്. ഈ വെതർ സിസ്റ്റം(Weather system)ശക്തിപ്പെട്ട് തമിഴ്‌നാട്, ആന്ധ്ര അല്ലെങ്കിൽ വടക്ക്, വടക്ക് കിഴക്കൻ ലക്ഷ്യമാക്കി നീങ്ങിയേക്കും.
എന്നിരുന്നാലും ഇതുവരെ സഞ്ചാരപാത വ്യക്തമായിട്ടില്ല. ഫെബ്രുവരി അവസാനത്തിൽ ഈ വെതർ സിസ്റ്റം മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രദേശത്ത് എത്തിയേക്കാം. അല്ലെങ്കിൽ പക്ഷേ സഞ്ചാരപാതയിൽ വലിയ മാറ്റമുണ്ടാകണം. അങ്ങനെയെങ്കിൽ നമ്മൾ കാത്തിരിക്കുന്ന ഈ മാസത്തെ വേനൽ മഴ ഈ സിസ്റ്റത്തെ ആശ്രയിച്ചായിരിക്കും ഉണ്ടാവുക.
English Summary : Kerala weather updates on Facebook also points out the possibility of a weather system forming near Banda Aceh, Indonesia, on the 16th and 17th. This weather system may strengthen and move towards Tamil Nadu, Andhra Pradesh or north and northeast.