ചൂട് റെക്കോർഡ് തകർത്ത് മുന്നേറുമ്പോൾ പ്രതിദിന വൈദ്യുത ഉപഭോഗവും സർവ്വകാല റെക്കോർഡിൽ 10 കോടി യൂണിറ്റ് പിന്നിട്ടു

ബാസിത് ഹസൻ

തൊടുപുഴ: ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. ഇന്നലെ, (13.04.23) വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും ആയി. രണ്ടും സര്‍വ്വകാല റെക്കോഡ് ആണ്. കേരളം ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് 40 ഡിഗ്രിക്ക് മുകളിൽ ആയിട്ടുണ്ട്.

തൃശ്ശൂർ വെള്ളാനിക്കര, പീച്ചി, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഇന്നലെ താപനില 42 ഡിഗ്രി ആയിരുന്നു. ഇരിക്കൂറിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 39ഡിഗ്രി. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർദ്ധനവ് ഉണ്ടായത് കെഎസ്ഇബിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
1714 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവിൽ എല്ലാ സംഭരണികളിലുമായി അവശേഷിക്കുന്നത്. അതായത് 41% മാത്രം. നിലവിൽ ഇടുക്കിയിലെ ജലനിരപ്പ് 37 അടിയിലേക്ക് താഴ്ന്നു.

മുൻവർഷത്തേക്കാൾ 12 അടിയുടെ കുറവ്. കെഎസ്‌ഇബിയുടെ കീഴിലുള്ള അണക്കെട്ടിൽ ആകെ സംഭരണശേഷിയുടെ 40.87 ശതമാനം ജലമാണുള്ളത്‌. 1691.985 ദശലക്ഷം യൂണിറ്റ്‌ ഉൽപാദിപ്പിക്കാൻ കഴിയും. മുൻ വർഷം ഇതേ സമയത്ത്‌ 1822.871 ദശലക്ഷം യൂണിറ്റ്‌ ഉൽപാദിപ്പിക്കാൻ കഴിയുന്നത്രയും ജലമുണ്ടായിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ തന്നെ ഈ സാഹചര്യം മറികടക്കാൻ കഴിയും .

2023ലെ കാലവർഷം ഇന്ത്യയിൽ കുറയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കാലവർഷ സീസണിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. 

ഇന്നലെ രാവിലെ ഏഴു മണി മുതൽ ഇന്ന് രാവിലെ ഏഴു മണി വരെയുള്ള കെഎസ്ഇബിയുടെ ജനറേഷൻ കണക്കുകൾ

Consumption 100.28 MU
Hydro Total 25.1
Others 1.93
CGS@ Kerala Periphery 34.77
LTA@ Kerala Periphery 25.69
PX KSEB DAM(Sale) -0.52
PX KSEB DAM(Purchase) 0.00
PX KSEB RTM(Sale) -0.52
PX KSEB RTM(Purchase) 0.291
PX KSEB TAM(Sale) 0
PX KSEB TAM(Purchase) 0
PX OA Net -0.095
GDAM 0.06
STOA/DEEP 2.37
MTOA 6.23
Swap 4.61
REMC 0.65
URS 0.00
Net UI -0.28
Total Surrender 0.0015
Deemed Surrender 0.00
LTA Surrender 0
CGS Surrender 0.0015
DEEP Surrender 0.00
Idukki Generation 11.0

Leave a Comment