വെള്ളം തേടി ജ്യൂസ് പറന്നു, ലക്ഷ്യത്തിലെത്താൻ എട്ടുവർഷമെടുക്കും

വ്യാഴത്തിന്റെ മഞ്ഞിലുറഞ്ഞു കിടക്കുന്ന ഉപഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ജ്യൂസ് പേടകം യാത്ര തിരിച്ചു. രണ്ടാമത്തെ വിക്ഷേപണത്തിലാണ് ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ഗുനിയയിലെ കൗറോയിലെ സ്‌പേ്‌സ് പോർട്ടിൽ നിന്നാണ് വെള്ളിയാഴ്ച ജ്യൂസിനെ വിക്ഷേപിച്ചത്. വ്യാഴാഴ്ച വിക്ഷേപണം സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.

Jupiter Icy Moons Explorer (JUICE) ജൂപിറ്റർ ഐസി മൂൺ എക്‌സ്‌പ്ലോറർ (ജ്യൂസ്) എന്നാണ് ഈ പര്യവേക്ഷണ ദൗത്യത്തിന്റെ പേര്. വ്യാഴത്തിന് നാലു ഉപഗ്രഹങ്ങളാണുള്ളത്. ഗാനിമേഡ്, കലിസ്‌റ്റോ, യൂറോപ്പ, ഇയോ എന്നിവയാണിത്. ഇതിൽ ഇയോ ഒഴികെ എല്ലാ ഉപഗ്രഹങ്ങളും ഐസ് മൂടിയ അവസ്ഥയിലാണ്. ഇയോ അഗ്നിപർവതങ്ങൾ സജീവമായ ഉപഗ്രഹമാണ്. ഇയോ ഒഴികെയുള്ള ഉപഗ്രഹങ്ങളെ കുറിച്ചാണ് ജ്യൂസ് പഠിക്കുക.
ഏരിയൻ 5 റോക്കറ്റിൽ പുറപ്പെട്ട ജ്യൂസ് എട്ടു വർഷം യാത്ര ചെയ്ത ശേഷമാണ് വ്യാഴത്തിലെത്തുക. ഇതിനിടെ 2024, 2026, 2029 വർഷങ്ങളിൽ ഭൂമിക്കരികിലൂടെ സഞ്ചരിച്ച് ഗ്രാവിറ്റി അസിസ്റ്റ് സാങ്കേതിക വിദ്യയിലൂടെ വേഗതകൂട്ടിയാണ് വ്യാഴത്തിലേക്ക് പോകുക.

2031 ന് വ്യാഴത്തിനരികെ എത്തുന്ന ജ്യൂസ് വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾക്കിടയിലൂടെ 35 ഫ്‌ളൈബൈകൾ നടത്തും. വ്യാഴത്തിലേക്കുള്ള യാത്രയിൽ 2025 ഓഗസ്റ്റിൽ ജ്യൂസ് ശുക്രനു സമീപത്തുകൂടെയും കടന്നുപോകും.

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പത്ത് ശാസ്ത്രീയ ഉപകരണങ്ങളും ജ്യൂസിലുണ്ട്. യൂറോപ്പയ്ക്കരികിൽ രണ്ടു തവണയും ഗാനിമേഡിനരികിൽ 12 തവണയും കലിസ്റ്റോയുടെ അരികിലൂടെ 21 തവണയും ജ്യൂസ് പറന്ന് വിവരങ്ങൾ ശേഖരിക്കും. 2034 ഡിസംബറിൽ ഗാനിമേഡിലെ പരിക്രമണം ചെയ്യാൻ തുടങ്ങും. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ കൂടാതെ സൗരയൂഥത്തിലെ മറ്റൊരു ഉപഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ആദ്യ ദൗത്യമാകും ജ്യൂസ്. ഈ ഉപഗ്രഹങ്ങളിലെ മഞ്ഞുമൂടിയ പ്രതലത്തിനു താഴെ വെള്ളമുണ്ടോയെന്നാണ് പ്രധാനമായും ജ്യൂസിന്റെ ദൗത്യം. വ്യാഴവട്ടത്തിനു അപ്പുറം നിരവധി വിവരങ്ങളാണ് ജ്യൂസിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
85 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സോളാർ പാനലാണ് ഊർജം നൽകുക. വ്യാഴത്തിന് അടുത്തെത്തുമ്പോൾ ഭൂമിയിലേക്കാൾ 25 മടങ്ങ് സൂര്യപ്രകാശം കുറവായിരിക്കും.

ഉപകരണങ്ങൾ
ജാനസ് എന്ന ഒപ്റ്റിക്കൽ ക്യാമറ സിസ്റ്റം, മാജിസ് എന്ന ഇൻഫ്രാറെഡിലും ദൃശ്യപ്രകാശത്തിലും പ്രവർത്തിക്കുന്ന സ്‌പെക്ട്രോമീറ്റർ, യുവിഎസ് എന്ന അൾട്രാവൈലറ്റ് ഇമേജിങ് സ്‌പെക്ട്രോഗ്രാഫ്, സബ് മില്ലിമീറ്റർ വേവ് ഇൻസ്ട്രുമെന്റ്, റഡാർ സൗണ്ടർ, ഗാല എന്ന ലേസർ അൾട്ടിമീറ്റർ, 3ജിഎം എന്ന റേഡിയോ സയൻസ് എക്‌സ്പിരിമെന്റ്, ജെ-മാഗ് എന്ന മാഗ്‌നറ്റോമീറ്റർ, പെപ് എന്ന പാർട്ടിക്കിൾ എൻവിറോൺമെന്റ് പാക്കേജ്, റേഡിയോ ആന്റ് പ്ലാസ്മ വേവ് ഇൻസ്ട്രുമെന്റ് എന്നിങ്ങനെയുള്ള പത്ത് പ്രധാന ഉപകരണങ്ങളാണ് ജ്യൂസിലുള്ളത്. ഇതുകൂടാതെ പ്ലാനറ്ററി റേഡിയോ ഇന്റർഫെറോമീറ്റർ ആന്റ് ഡോപ്ലർ എക്പിരിമെന്റ് എന്നൊരു പരീക്ഷണദൗത്യവും ജ്യൂസ് നടത്തുന്നുണ്ട്.

വളരെ സങ്കീർണ്ണമായ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് പേടകത്തിലുള്ളത്. വളരെ ഉയർന്ന റേഡിയേഷൻ ഉള്ള ഇടമാണ് വ്യാഴപരിസരം. അത്രയും തീവ്രമായ റേഡിയേഷൻ സൂര്യനൊഴിച്ചുനിർത്തിയാൽ സൗരയൂഥത്തിൽ മറ്റൊരിടത്തും ഇല്ല. സയൻസ് ഉപകരണങ്ങളെ ഈ അതിതീവ്ര റേഡിയേഷനിൽനിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക ഷീൽഡുകളാണ് ജ്യൂസിലുള്ളത്.
വ്യാഴവും ഭൂമിയും തമ്മിൽ വലിയ ദൂരമുണ്ട്. അതിനാൽത്തന്നെ ജ്യൂസിന് ഭൂമിയുമായി ആശയവിനിമയം നടത്തണമെങ്കിൽ വലിയ ആന്റിനയുടെ ആവശ്യമുണ്ട്. രണ്ടര മീറ്റർ വലിപ്പമുള്ള പ്രത്യേക ആന്റിനയാണ് ഇതിനായി ജ്യൂസിലുള്ളത്. ഊർജ്ജാവശ്യത്തിനായി സൂര്യപ്രകാശത്തെത്തന്നെ ആശ്രയിക്കുകയാണ് ജ്യൂസ്. പക്ഷേ ഭൂമിയിൽ കിട്ടുന്ന സൂര്യപ്രകാശത്തിന്റെ 25 ഇരട്ടി കുറവു പ്രകാശമേ വ്യാഴത്തിലെത്തൂ. . 85 ചതുരശ്രമീറ്റർ വിസ്താരമുള്ള വലിയ സോളാർ പാനലുകളാണ് അതിനാൽത്തന്നെ ജ്യൂസിലുള്ളത്.

ചൊവ്വ കഴിഞ്ഞാൽ നാം ഏറ്റവും കൂടുതൽ ദൗത്യങ്ങൾ നടത്തിയിട്ടുള്ളത് വ്യാഴത്തിലേക്കാവും. 1995ൽ വിക്ഷേപിച്ച ഗലീലിയോ 2003വരെ വ്യാഴത്തിനൊപ്പമുണ്ടായിരുന്നു. അതിനു മുൻപ് പയനിയറും വോയജറും കസിനി ഹൈജൻസും വ്യാഴത്തിനരികിൽക്കൂടി കടന്നുപോയിരുന്നു. ഗലീലിയോക്ക് ശേഷം ന്യൂ ഹൊറൈസൻസും വ്യാഴത്തിനരികിലൂടെ ഫ്‌ലൈബൈ നടത്തി. ജൂനോ പേടകമാണ് ഇപ്പോഴും വ്യാഴത്തിനു ചുറ്റും കറങ്ങി പഠനം നടത്തുന്ന പേടകം.
ജ്യൂസ് എത്തുന്ന അതേ കാലയളവിൽ യൂറോപ്പ ക്ലിപ്പർ എന്ന നാസ ദൗത്യവും വ്യാഴത്തിലെത്തുന്നുണ്ട്.


There is no ads to display, Please add some
Share this post

Leave a Comment