മന്‍ ത ചുഴലിക്കാറ്റ് 27 ന്, നാളെ കേരളത്തില്‍ മഴ കുറയും, ചുഴലിക്കാറ്റ് അറിയേണ്ടതെല്ലാം

ചുഴലിക്കാറ്റ് തീരത്തോട് അടുത്തു വരുന്ന 27 ന് കേരളത്തില്‍ മഴ ശക്തിപ്പെടും. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. നാളെ (ഞായര്‍) കേരളത്തില്‍ മഴ കുറയും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമുള്ള തീവ്രന്യൂനമര്‍ദങ്ങള്‍ ഈര്‍പ്പത്തെ

Weather Desk
2 mins mins read

മന്‍ ത ചുഴലിക്കാറ്റ് 27 ന്, നാളെ കേരളത്തില്‍ മഴ കുറയും, ചുഴലിക്കാറ്റ് അറിയേണ്ടതെല്ലാം

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം ( Depression)  തിങ്കളാഴ്ച രാവിലെയോടെ മന്‍ ത ചുഴലിക്കാറ്റായി മാറും. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെയാണ് തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടത്. നിലവില്‍ തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 890 കി.മി ഉം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് 920 കി.മിഉം ആന്‍ഡമാനിലെ പോര്‍ട് ബ്ലയറില്‍ നിന്ന് 510 കി.മി ഉം അകലെയാണ് തീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം. 

നാളെ അതിതീവ്ര ചുഴലിക്കാറ്റാകും

നാളെ (ഞായര്‍) വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറും. വടക്കു വടക്കുപടിഞ്ഞാറ് ദിശയിലാണ് സിസ്റ്റം നീങ്ങുന്നത്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് സിസ്റ്റം നീങ്ങുന്നത്. 

മന്‍ ത തിങ്കളാഴ്ച പുലര്‍ച്ചെ രൂപംകൊള്ളും

ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് മന്‍ ത ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ രൂപം കൊള്ളും. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ രാവിലെ 10 നകം ഏതു സമയത്തും കാറ്റിന്റെ വേഗത ചുഴലിക്കാറ്റ് (cyclonic storm) മാനദണ്ഡത്തില്‍ എത്തുമെന്നാണ് കരുതുന്നത്. പുലര്‍ച്ചെ കാലാവസ്ഥാ വകുപ്പിന്റെ അപ്പര്‍ എയര്‍ അനാലിസിസ് കഴിയുന്നതോടെ ചുഴലിക്കാറ്റ് പ്രഖ്യാപിക്കാനാകുമോയെന്ന് പ്രഖ്യാപിക്കാനാകും. അതിവേഗം ശക്തിപ്പെടുന്ന ചുഴലിക്കാറ്റാണ് മന്‍ ത. കടലില്‍ വച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ മന്‍ ത തീവ്ര ചുഴലിക്കാറ്റ് (severe cyclonic storm) ആകും.

കരതൊടല്‍ കാക്കിനാടയ്ക്കു സമീപം

ആന്ധ്രാപ്രദേശിലെ മ്ച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കാക്കിനാടയ്ക്കു സമീപം തീവ്ര ചുഴലിക്കാറ്റായാണ് മന്‍ ത കരതൊടുക. ഒക്ടോബര്‍ 28 ന് വൈകിട്ടോ രാത്രിയോ ആണ് മന്‍ ത കരകയറുക. കരകയറുമ്പോള്‍ കാറ്റിന് വേഗത 90 - 100 കി.മി വേഗതയുണ്ടാകും. 110 കി.മി വരെ കാറ്റിന് വേഗത എത്തുമെന്നാണ് കരുതുന്നത്. 

കേരളത്തില്‍ 27 ന് മഴ കനക്കും

ചുഴലിക്കാറ്റ് തീരത്തോട് അടുത്തു വരുന്ന 27 ന് കേരളത്തില്‍ മഴ ശക്തിപ്പെടും. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. നാളെ (ഞായര്‍) കേരളത്തില്‍ മഴ കുറയും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമുള്ള തീവ്രന്യൂനമര്‍ദങ്ങള്‍ ഈര്‍പ്പത്തെ കേന്ദ്രീകരിക്കുന്നതിനാല്‍ ഞായറാഴ്ച കേരളത്തില്‍ വെയില്‍ ദിനമാകും. എന്നാല്‍ തിങ്കളാഴ്ച കേരളത്തിലും തമിഴ്‌നാട്ടിലും ചുഴലിക്കാറ്റിന്റെ ഭാഗമായ മഴ ലഭിക്കും. താപനിലയിലും കുറവുണ്ടാകും.

ഒഡിഷയില്‍ 27 ന് ശേഷം കനത്ത മഴ

ഒഡിഷയിലും ആന്ധാപ്രദേശിലും 27 നും പിറ്റേന്നും കനത്ത മഴയുണ്ടാകും. ഈ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടിനാണ് സാധ്യത. ഈ മേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പ് നേരത്തെ മനസിലാക്കണം. ഒഡിഷയിലെ ഗന്‍ജം, ഗജാപതി, റായഗഡ, കോരൊപുട്, മാല്‍കാന്‍ഗിരി ജില്ലകളില്‍ ഒക്ടോബര്‍ 28 നും 29 നും കനത്ത മഴയുണ്ടാകും. കാറ്റിന്റെ വേഗത 60-70 കി.മി വരെ വര്‍ധിക്കും. ഒഡിഷ തീരത്ത് 26 മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ടാകും. 

ആന്ധ്രയില്‍ റെഡ് അലര്‍ട്ട്

ആന്ധ്രാപ്രദേശില്‍ 27 നും 28 നും റെഡ് അലര്‍്ട്ടുണ്ടാകും. തെക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും. ഈ മേഖലയിലും യാത്ര ചെയ്യുന്നവര്‍ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണം. 

ബംഗാളിലും മഴയും കാറ്റും

പശ്ചിമ ബംഗാളിലെ തെക്കന്‍ ജില്ലകളിലും കനത്ത കാറ്റും മഴയും ഉണ്ടാകും. 27 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ബംഗാളിലും റെഡ് അലര്‍ട്ടുണ്ടാകും. ന്യൂനമര്‍ദത്തിന്റെ ഭാഗമായ മേഘങ്ങള്‍ കൂടുതലും കരകയറുക ഈ മേഖലയിലാണ്. 

Cyclone News Live Updates: Severe cyclonic storm is expected to form by 26 October, red alert issued for Andhra Pradesh