Cyclone Michaung update 05/12/23 : ചുഴലി കരകയറുന്നു ; വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത
മിഗ്ജോം ചുഴലിക്കാറ്റ് ആന്ധ്രയിൽ കരകയറാൻ തുടങ്ങി. ഉച്ചയ്ക്ക് മുമ്പ് കരകയറൽ പ്രക്രിയ പൂർത്തിയാകും. ആന്ധ്രപ്രദേശിലെ നല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിലുള്ള ബപാട്ല എന്ന തീരദേശ ഗ്രാമം വഴിയാണ് ചുഴലിക്കാറ്റ് കരകയറുക. ചെന്നൈക്ക് സമ്മാനമായ രീതിയിൽ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഇന്ന് ശക്തമായ മഴയും കാറ്റും വെള്ളക്കെട്ടുകളും ഉണ്ടാകും.
ശക്തമായ മഴയും പേമാരിയും തുടർന്ന ചെന്നൈയിൽ ഇന്നലെ അർധരാത്രിക്ക് ശേഷം മഴ കുറയും എന്നായിരുന്നു കഴിഞ്ഞ അവലോകന റിപ്പോർട്ടുകളിൽ metbeatnews റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ മുതൽ ചെന്നൈയിൽ മഴ കുറഞ്ഞു. ചുഴലിക്കാറ്റിന്റെ മേഘ ബാന്റുകൾ ചെന്നൈയിൽനിന്ന് നീങ്ങി ആന്ധ്രപ്രദേശിലേക്ക് പോയതോടെയാണ് മഴ കുറഞ്ഞത്. ഇന്നലെ ഉച്ചക്ക് ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് 80 കിലോമീറ്റർ അകലെ ആയിരുന്നെങ്കിൽ ഇന്ന് പുലർച്ചെ 200 കിലോമീറ്റർ അകലെയായി. ഇപ്പോൾ ചെന്നൈയിൽ നിന്നു വടക്കാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.
ആന്ധ്രപ്രദേശിലും ഇന്നു പുലർച്ചെ മുതൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വേഗതയിലാണ് മിഗ് ജോം ചുഴലിക്കാറ്റ് കര കയറുക. കര കയറിയ ശേഷം ശക്തി കുറയുന്നതോടെ ആന്ധ്രയിലും വൈകിട്ടോടെ മഴ കുറയും. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയിലെ വടകര, കണ്ണൂർ ജില്ലയിലെ ഇടനാട് പ്രദേശങ്ങളിൽ ഉച്ചയോടെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
വടക്കൻ കേരളത്തിൽ ആകാശം മേഘാവൃതം. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത. ചുഴലിക്കാറ്റിന്റെ പിടിവിട്ട് വരുന്ന മേഘങ്ങളാണ് വടക്കൻ കേരളത്തിന് മുകളിൽ ഇപ്പോൾ ഉള്ളത്. തെക്കുപടിഞ്ഞാറൻ അറബിക്കടലിലും ഇപ്പോൾ മറ്റൊരു ചക്രവാതചുഴി (Cyclonic circulation) രൂപപ്പെട്ടിട്ടുണ്ട്. ചെന്നൈ നഗരത്തിൽ കഴിഞ്ഞ 37 മണിക്കൂറിൽ 44 സെ.മീ മഴ റിപ്പോർട്ട് ചെയ്തു. മീനമ്പാക്കത്ത് 41 സെ.മി മഴയും കട്ടപ്പാക്കത്ത് 39. 8 സെമി മഴയും രേഖപ്പെടുത്തി.
കൂടുതൽ വിശദാംശങ്ങൾക്കും കാലാവസ്ഥ പ്രവചനങ്ങൾക്കും അപ്ഡേഷനുകൾക്കുമായി നമ്മുടെ വെബ്സൈറ്റ് metbeatnews.com സന്ദർശിക്കുക. വാട്സ് ആപ്പ് ഗ്രൂപ്പിലും ചാനലിലും ജോയിൻ ചെയ്യുക.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.