⁠Weather News>National>cyclone-dit-vaa-46-dead-in-floods-in-sri-lanka

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ പ്രളയത്തില്‍ 46 മരണം

ചില സ്ഥലങ്ങളിൽ 30 സെ.മി വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ ശ്രീലങ്കയിലും മധ്യ മേഖലയിലുമാണ് കനത്ത മഴ ലഭിച്ചത്. 44,000 പേരെ മഴയെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചു. സ്‌കൂളുകള്‍ക്കും മറ്റും ഇന്ന് അവധി നല്‍കിയിരുന്നു.

Maneesha Prasoon
1 min read
Published : 28 Nov 2025 02:44 PM
ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ പ്രളയത്തില്‍ 46 മരണം
Add as a preferred
source on Google
Nov 28, 2025 2:40 PM
ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യയ്ക്കും ഭീഷണി ഉയർത്തുന്നു
തമിഴ്നാട്ടിലെ പുതുക്കോട്ടൈ, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Nov 28, 2025 2:11 PM
രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.
ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. തലസ്ഥാനമായ കൊളംബോയിലടക്കം പ്രളയം രൂക്ഷമാണ്. കൊളംബൊ സ്റ്റോക് എക്‌സേഞ്ചിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വ്യോമ, റോഡ്, റെയില്‍ ഗതാഗതവും മുടങ്ങി. കൊളംബൊ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. പാലത്തില്‍ കുടുങ്ങിയ 13 പേരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്തു. വീടുകള്‍ക്കു മുകളില്‍ കുടുങ്ങിയവരെയും എയര്‍ലിഫ്റ്റ് ചെയ്തു.
Nov 28, 2025 2:04 PM
സഹായഹസ്‌തവുമായി ഇന്ത്യ
ചുഴലിക്കാറ്റ് ദുരിതം നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ ആദ്യഘട്ട ദുരിതാശ്വാസ സഹായം എത്തിച്ചു. ഇന്ത്യന്‍ നാവിക സേനയാണ് ഭക്ഷ്യവസ്തുക്കളും മരുന്നും ഉള്‍പ്പെടെ എത്തിച്ചത്.
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.