മഴ മുന്നറിയിപ്പിൽ മാറ്റം: നാലു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

എറണാകുളം, തൃശൂർ, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഇന്ന് (വെള്ളി) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. നാളെ മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ (ശനി) മഞ്ഞ അലർട്ട് ഉള്ളത്

Weather Desk
1 min mins read

മഴ മുന്നറിയിപ്പിൽ മാറ്റം: നാലു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് (മഞ്ഞ അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ മാസം 17ന് ശേഷം കേരളത്തിൽ ഉൾപ്പെടെ തുലാവർഷം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം Metbeat Weather റിപ്പോർട്ട് നൽകിയിരുന്നു. ബംഗാൾ ഉൾക്കടലിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നത് മൂലമാണിത്.

ഇന്ന് രാവിലെയോടെ കന്യാകുമാരി കടലിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് മൂലം കേരളത്തിലെ എല്ലാ ജില്ലകളിലും മേഘാവൃതമായ അന്തരീക്ഷമാണ്. വൈകിട്ടും രാത്രിയും വിവിധ ജില്ലകളിൽ മഴയുണ്ടാകും.

English Summary : Change in rain warning: Isolated heavy rain likely in four kerala districts.