യുഎഇയിൽ മഴയ്ക്കുള്ള സാധ്യത; താപനില 35 ഡിഗ്രി സെൽഷ്യസിൽ

യുഎഇയിൽ പൊടി നിറഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പകൽ സമയത്ത് മഴയ്ക്കുള്ള സംവഹന മേഘങ്ങൾ ഉണ്ടാകും. ഇന്ന് രാവിലെ 6 പത്തിന് ദുബായിലെ ഹത്ത് അജ്മാനിലെ മാസ് ഫുഡ് മേഖലകളിൽ സാമാന്യം ശക്തമായ മഴ പെയ്തതായി രാജ്യത്തെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

റാസൽഖൈമയിലെ അൽമുനി ഏരിയയിൽ രാവിലെ ആറുമണിക്കും,അൽ ഐനിൽ ഭാഗത്ത് രാവിലെ 5 55 നും കനത്ത മഴ രേഖപ്പെടുത്തി. കടൽ പ്രക്ഷുബ്ധം ആയതിനാൽ ആളുകൾ ജാഗ്രത പാലിക്കണം എന്ന് എൻസിഎം അറിയിച്ചു. യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അറേബ്യൻ കടലും ഒമാൻ കടലും സാമാന്യം പ്രക്ഷുബ്ധം ആയിരിക്കും.

Leave a Comment