ഡൽഹിയിലും വടക്ക് പടിഞ്ഞാറ് ഇന്ത്യയിലും ഇടിയോടെ മഴ സാധ്യത, ആലിപ്പഴ മഴ ഉണ്ടാകും , നഗരത്തിൽ വെളളക്കെട്ട് രൂപപ്പെടാം

Recent Visitors: 6 രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ശക്തമായ മഴക്ക് സാധ്യത. പ്രാദേശിക വെള്ളക്കെട്ടുകൾക്കും ട്രാഫിക് തടസത്തിനും മഴ കാരണമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. …

Read more

Indonesia Earthquake: സുമാത്രക്ക് സമീപം ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് ഇല്ല | Metbeat Weather

Recent Visitors: 3 പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ തിങ്കളാഴ്ച . 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പരിഭ്രാന്തരായ നിവാസികളെ ഒഴിപ്പിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടി …

Read more

കേരളത്തിൽ വീണ്ടും വേനൽ മഴക്ക് അനുകൂല അന്തരീക്ഷം ഒരുങ്ങുന്നു

കേരളത്തിൽ വീണ്ടും വേനൽ മഴ സജീവമാകുന്നു. തെക്കേ ഇന്ത്യയിൽ വേനൽമഴക്ക് അനുകൂല അന്തരീക്ഷസ്ഥിതി ഒരുങ്ങുന്നതാണ് കാരണം. ഇപ്പോൾ തെക്കൻ ജില്ലകളിൽ ലഭിക്കുന്ന ഒറ്റപ്പെട്ട വേനൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷമാറ്റം ഉണ്ടാകുമെന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. ദക്ഷിണേന്ത്യയിൽ പ്രാദേശിക ന്യൂനമർദ പാത്തി രൂപപ്പെടുന്നതാണ് കാരണം. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക, കേരളം സംസ്ഥാനങ്ങൾക്കാണ് മഴ ലഭിക്കുക. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ കേരളം ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്നും മെറ്റ്ബീറ്റ് വെതർ നിർദേശിക്കുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കേണ്ടത്.

മഴക്ക് കാരണം ന്യൂനമർദ പാത്തി, ഗതിമുറിവ്
തെക്കൻ തമിഴ്‌നാട് മുതൽ കേരളത്തോട് ചാരി ഉൾനാടൻ കർണാടക വഴി വിദർഭ വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിലാണിത്. ഇതോടൊപ്പം കാറ്റിന്റെ ഗതിമുറിവും ഉണ്ടാകും. ഇത് ഇടിമിന്നലോടെ മഴ നൽകുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. വടക്കൻ കേരളത്തിലും മഴ പ്രതീക്ഷ നൽകുന്ന അന്തരീക്ഷ മാറ്റമാണ് സംജാതമാകുന്നത്. നാളെ (ചൊവ്വ) തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട മഴയുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വരണ്ട കാലാവസ്ഥ തുടരും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വടക്കൻ കേരളം ഉൾപ്പെടെ ഇടിയോടെ മഴ സാധ്യതയുണ്ട്. ഈ അന്തരീക്ഷസ്ഥിതി അടുത്ത നാലു ദിവസം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഈർപ്പ സാന്നിധ്യം ബുധൻ മുതൽ വെള്ളിവരെ ഉണ്ടാകുമെന്നും മെറ്റ്ബീറ്റ് വെതർ സ്ഥാപകനും എം.ഡിയുമായ വെതർമാൻ കേരള പറഞ്ഞു. കേരളത്തിലും പെട്ടെന്നുള്ള ശക്തമായ ഇടിമിന്നൽ അടുത്ത ദിവസങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

മിന്നൽ ട്രാക്ക് ചെയ്യാം, മെറ്റ്ബീറ്റ് വെതറിലൂടെ
മിന്നൽ എത്ര അകലെയാണെന്നതും എന്തെല്ലാം സുരക്ഷ സ്വീകരിക്കണമെന്നും തൽസമയം അറിയാൻ metbeatnews.com

Read more

Kerala Weather Forecast Today: കേരളത്തിൽ ഇന്നും നാളെയും മഴ കുറയും

Recent Visitors: 17 കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ലഭിച്ച വേനൽ മഴക്ക് ഇന്നും നാളെയും താരതമ്യേന കുറവുണ്ടാകും. കഴിഞ്ഞ മൂന്നുദിവസമായി വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ …

Read more

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ വേനൽ മഴ തുടരും; കാരണം ഇതാണ്

Recent Visitors: 4 കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ വേനൽ മഴ സജീവമാകുന്നു. ഇന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലും മധ്യ മേഖലയിലും വേനൽ മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ …

Read more

കേരളത്തിൽ ചില പ്രദേശങ്ങളിൽ ഇന്ന് മുതൽ ഇടിയോടെ ശക്തമായ മഴക്ക് സാധ്യത

കോഴിക്കോട് ജില്ലയിൽ തീവ്രമഴ; അടുത്ത ദിവസങ്ങളിലും മഴ തുടരും

Recent Visitors: 3 ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് മുതൽ തെക്ക്, മധ്യ കേരളത്തിൽ വീണ്ടും വേനൽ മഴ ലഭിച്ചു തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് ശേഷം …

Read more