കേരളത്തിൽ ഇന്നും നാളെയും എവിടെയെല്ലാം മഴക്ക് സാധ്യത എന്നറിയാം

കേരളത്തിൽ ഇന്നും നാളെയും എവിടെയെല്ലാം മഴക്ക് സാധ്യത എന്നറിയാം
കേരളത്തിൽ ഇന്നും (വ്യാഴം) നാളെയും ഒറ്റപ്പെട്ട മഴക്ക് സാധ്യത. വടക്കൻ കേരളത്തിൽ ആണ് മഴക്ക് സാധ്യത കൂടുതൽ. സമുദ്ര നിരപ്പിൽ നിന്ന് 1.5 കി.മി ഉയരത്തിൽ വരെ കാലവർഷ കാറ്റ് ദുർബലമാണ്. എന്നാൽ അതിന് മുകളിലേക്ക് കാറ്റ് കേരള തീരത്തോട് ചേർന്ന് താരതമ്യേന ശക്തമാണ്.

കേരളതീരം മുതൽ മഹാരാഷ്ട്ര മുകളിലായി ന്യൂനമർദ്ദ പാത്തി (offshore trough) രൂപപ്പെട്ടിരിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും (Cyclonic Circulation) നിലനിൽക്കുന്നുണ്ട്. ഈ സിസ്റ്റം കേരളത്തിൽ ശക്തമായ മഴക്കു വഴിയൊരുക്കാൻ സാധ്യതയില്ലെങ്കിലും ഒറ്റപ്പെട്ട മഴ ചില പ്രദേശങ്ങളിൽ ലഭിക്കും. വടക്കൻ കേരളത്തിന്റെ മേഖലകളിൽ ഏറെ നേരം നീണ്ടുനിൽക്കാത്ത മഴക്കാണ് സാധ്യതകളിൽ ശക്തിയുണ്ടാകും. എന്നാൽ മഴ തുടർച്ചയായി പെയ്യില്ല.

തെക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത. പലയിടങ്ങളിലും ഭാഗികമായി മേഘാവൃതമാകും. ഇന്ന് ഉച്ചവരെ ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരദേശത്തും കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ തീരദേശത്തുമാണ് മഴ സാധ്യത. രാവിലെ അറബിക്കടലിൽ നിന്ന് വരുന്ന മേഘങ്ങളിൽ ഭൂരിഭാഗവും കടലിൽ തന്നെ പെയ്തു പോകുന്നതിനാൽ തീരദേശത്ത് മാത്രമായിരിക്കും മഴ ലഭിക്കുക. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിലും ഒറ്റപ്പെട്ട മഴയുണ്ടാകും. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് കേരള , തമിഴ്നാട് ഉയർന്ന തിരമാല മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടലിൽ കാറ്റിന് ശക്തി കൂടുന്നതാണ് മാലകൾക്ക് കാരണമെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment