അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത

അടുത്ത മണിക്കൂറിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ സാധ്യത.കേരളത്തിൽ ഇന്നും (വെള്ളി) നാളെയും ഒറ്റപ്പെട്ട മഴ ലഭിക്കും. അടുത്ത മണിക്കൂറിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മഴക്ക് സാധ്യത.

കേരളതീരം മുതൽ മഹാരാഷ്ട്ര മുകളിലായി ന്യൂനമർദ്ദ പാത്തി (offshore trough) രൂപപ്പെട്ടിരിക്കുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച ചക്രവാത ചുഴി (Cyclonic Circulation) രൂപപ്പെടും. ഈ സിസ്റ്റം കേരളത്തിൽ ശക്തമായ മഴക്കു കാരണമായേക്കും. വടക്കൻ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട മഴ ഉണ്ടാകും. പലയിടങ്ങളിലും ഭാഗികമായി മേഘാവൃതമാകും. .

Leave a Comment