ലളിതമാണ് കാർബൺ ന്യൂട്രൽ പദ്ധതി; ആശയം ചർച്ച ചെയ്ത് കേരള എൻവോയൺമെൻ്റൽ ഫെസ്റ്റ് 

കേരളത്തിൻ്റെ സാഹചര്യത്തിൽ ഊർജ ഉപഭോഗം, മാലിന്യ സംസ്കരണം എന്നീ രണ്ട് മേഖലകളിൽ കേന്ദ്രീകരിച്ചുള്ള ഭവന പ്രവർത്തനങ്ങൾ  കാർബൺ ന്യൂട്രൺ പ്രവർത്തനം (സന്തുലിതമാക്കൽ) ലളിതമാണ്. പുതുതായി നിർമിക്കുന്ന വീടുകളിലും  നിലവിൽ പണിത വീടുകളിലും പദ്ധതി വിജയിപ്പിക്കാനാകും

Weather Desk
2 mins mins read

സമാപനം ഇന്ന് ;
മേധാ പട്കർ എത്തും


കോഴിക്കോട് : പാരിസ്ഥിതിക  പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത്  പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന് രാവിലെ ഹരിത ഭവനങ്ങളിൽ നിന്ന് കാർബൺ ന്യൂട്ടൺ ഭവനങ്ങളിലേക്ക് എന്ന വിഷയത്തിൽ ചർച്ച നടത്തി.

കാർബൺ ന്യൂട്രൽ പദ്ധതി ലളിതമാണെന്നും സാമ്പത്തിക വെല്ലുവിളിയെ തരണം ചെയ്യാൻ  പരിസ്ഥിതി സംരക്ഷണ കൂട്ടായ്മകൾ ഒന്നിച്ചാൽ പരിഹരിക്കാമെന്നും ചർച്ചയിൽ നിർദ്ദേശങ്ങൾ  ഉയർന്നു. 

കേരളത്തിൻ്റെ സാഹചര്യത്തിൽ ഊർജ ഉപഭോഗം, മാലിന്യ സംസ്കരണം എന്നീ രണ്ട് മേഖലകളിൽ കേന്ദ്രീകരിച്ചുള്ള ഭവന പ്രവർത്തനങ്ങൾ  കാർബൺ ന്യൂട്രൺ പ്രവർത്തനം  (സന്തുലിതമാക്കൽ ) ലളിതമാണ്. പുതുതായി നിർമിക്കുന്ന വീടുകളിലും  നിലവിൽ പണിത വീടുകളിലും പദ്ധതി വിജയിപ്പിക്കാനാകുമെന്ന് സി.ഡബ്ള്യൂ.ആർ.ഡി.എം - സയൻ്റിസ്റ്റ് കെ.വി ശ്രുതി അഭിപ്രായപ്പെട്ടു. 

സി.ഡബ്ള്യൂ.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയരക്ടർ ഡോ. മനോജ് സാമുവൽ മോഡറേറ്ററായിരുന്നു. ആർ. ഡ്ബളൂ. എ  ദേശീയ പുരസ്ക്കാര ജേതാവ് എൻ. രമേശൻ, സുകേഷ് എന്നിവർ പ്രസംഗിച്ചു. പ്രിസീഡിയം ഗുരുകുലം ബാബു നിർവഹിച്ചു. പി.കെ വികാസ് സ്വാഗതവും ഷജീർ ഖാൻ വല്ലാനം നന്ദിയും പറഞ്ഞു.

തുടർന്ന് ആഗോള താപന നിയന്ത്രണവും അന്താരാഷ്ട്ര ഇടപെടലുകളും വിഷയത്തിൽ ചർച്ച നടത്തി. ഐ.ആർ.ടി.സി മുൻ ഡയരക്ടർ പ്രൊഫ കെ. ശ്രീധരൻ വിഷയം അവതരിപ്പിച്ചു.
ഇ. അബ്ദുൽ ഹമീദ് മോഡറേറ്ററായി. പ്രിസീഡിയം മിനി ചന്ദ്രൻ,
ഡോ. സി. ജോർജ് തോമസ് , ഉവൈസ് എന്നിവർ പ്രസംഗിച്ചു.

ഗുരുകുലം ബാബു സ്വാഗതവും ടി. എം സീനത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികൾക്കായി ഗ്രീൻ പാർലിമെൻ്റ്, ജീവിത ശൈലിയും കാലാവസ്ഥയും നെറ്റ് സീറോ കാർബൺ കേരള സാധ്യമോ എന്ന വിഷയങ്ങളിലും ചർച്ച നടത്തി.

വൈകീട്ട് 3.30 ന് സമാപന സമ്മേളനം മേധ പട്കർ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ഗവാസ് അധ്യക്ഷനാകും. വടയക്കണ്ടി നാരായണൻ, മണലിൽ മോഹനൻ , സെഡ് എ സൽമാൻ , ആർ. ജയന്ത് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പ്രൊഫ.ശേഭീന്ദ്രൻ  പുരസ്കാരം സ്റ്റോറീസ് ട്രിബ്യൂട്ടിന് സമ്മാനിക്കും.

English Summary : Join us at the Kerala Environmental Fest to discuss the Carbon Neutral Project. Learn about innovative ideas for achieving sustainability in our communities.