കാലിഫോര്‍ണിയയിലെ അന്തരീക്ഷപ്പുഴ: 3.8 കോടി പേര്‍ പ്രളയത്തില്‍

കാലിഫോര്‍ണിയയിലെ അന്തരീക്ഷപ്പുഴ: 3.8 കോടി പേര്‍ പ്രളയത്തില്‍

കാലിഫോര്‍ണിയയില്‍ നേരത്തെ പ്രവചിക്കപ്പെട്ട അകാശപ്പുഴ എന്ന പ്രതിഭാസത്തെ തുടര്‍ന്ന് മഞ്ഞുവീഴ്ചയും പേമാരിയും പ്രളയത്തിന് കാരണമായി. എട്ട് ട്രില്യണ്‍ ഗ്യാലന്‍ വെള്ളമാണ് മഴയായി പെയ്തിറങ്ങിയത്. കാലിഫോര്‍ണിയയില്‍ ഏഴു മുതല്‍ 10 വരെ അന്തരീക്ഷപുഴ പ്രതിഭാസങ്ങള്‍ വര്‍ഷത്തിലുണ്ടാകാറുണ്ടെങ്കിലും ഇത്തവണത്തെ മഴയും കാറ്റും മഞ്ഞുവീഴ്ചയും ജനങ്ങളെ ദുരിതത്തിലാഴ്ത്തി. വാര്‍ഷിക മഴ ലഭ്യതയുടെ 50 ശതമാനം മഴയും ഇത്തരം പ്രതിഭാസങ്ങള്‍ മൂലമാണ് ഇവിടെയുണ്ടാകുന്നത്.

എന്താണ് അന്തരീക്ഷപ്പുഴ ?

ഉഷ്ണമേഖലാ (ട്രോപിക്ക്) പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക് ഗണ്യമായ അളവില്‍ ജല നീരാവി കൊണ്ടുപോകുന്ന ഈര്‍പ്പം നിറഞ്ഞ വായുവിന്റെ നീണ്ടതും ഇടുങ്ങിയതുമായ ബാന്‍ഡാണ് അന്തരീക്ഷ നദി എന്ന അന്തരീക്ഷപുഴ പ്രതിഭാസം. അന്തരീക്ഷത്തിലെ വലിയ തോതിലുള്ള ഈര്‍പ്പപ്രവാഹം കരകയറുമ്പോള്‍ ശക്തമായ പേമാരിയും കാറ്റും പെയ്തിറങ്ങും. ഉയരം, താപനില എന്നിവയെ അടിസ്ഥാനപ്പെടുത്തി മഴയുടെ അളവും ശക്തിയും വ്യത്യാസപ്പെടും. ഹവായിക്ക് സമീപം രൂപംകൊള്ളുന്ന അന്തരീക്ഷപ്പുഴയെ പൈനാപ്പിള്‍ എസ്‌ക്പ്രസ് എന്നും അറിയപ്പെടുന്നുണ്ട്.

ശക്തമായ കാറ്റും പേമാരിയും തുടരുന്നു

മണിക്കൂറില്‍ 100- 110 മൈല്‍ വേഗത്തിലുള്ള കാറ്റ് തുടരുകയാണ്. ചിലയിടങ്ങളില്‍ 138 മൈല്‍ വേഗത്തിലുള് കാറ്റ് രേഖപ്പെടുത്തി. മധ്യ, തെക്കന്‍ കാലിഫോര്‍ണിയയിലാണ് കാറ്റും പേമാരിയും നാശംവിതയ്ക്കുന്നത്. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 9 ലക്ഷം പേര്‍ക്ക് ഇവിടെ വൈദ്യുതി തടസ്സപ്പെട്ടു. വിവിധ കൗണ്ടികളില്‍ വൈദ്യുതി മുടങ്ങിയവരുടെ കണക്ക് ഇപ്രകാരമാണ്.

-Sacramento County, with more than 200,000.

-Santa Clara County, more than 136,000.

-San Mateo County, about 82,000.

-Sonoma County, about 49,000.

ലോങ്ബീച്ചില്‍ ബോട്ടില്‍ കുടുങ്ങിയ 19 പേരെ രക്ഷപ്പെടുത്തി. എട്ടു കൗണ്ടികളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. San Luis Obispo, Santa Barbara, Ventura, Los Angeles, Orange, Riverside, San Bernardino, San Diego എന്നീ കൗണ്ടികളിലാണ് California Governor Gavin Newsom അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ലക്ഷക്കണക്കിന് അമേരിക്കക്കാരെയാണ് അന്തരീക്ഷപ്പുഴ പ്രതിഭാസം ബാധിച്ചത്. റെക്കോര്‍ഡ് മഴയാണ് പലയിടത്തും രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ ആദ്യ ദിനം തന്നെ ലോസ്ഏഞ്ചല്‍സില്‍ 4.1 ഇഞ്ച് മഴയാണ് ലഭിച്ചത്. 1927 ലെ റെക്കോര്‍ഡ് പ്രകാരം 2.55 ഇഞ്ച് മഴയാണ് പെയ്തത്. കാലിഫോര്‍ണിയയില്‍ മാത്രം 5.6 ലക്ഷം പേര്‍ പ്രളയത്തെ തുടര്‍ന്ന് ഇരുട്ടിലായി.

https://cdn.jwplayer.com/previews/1L5ellc3

ലോസ്ഏഞ്ചല്‍സില്‍ നാളെ വരെ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3.8 കോടി പേരാണ് കാലിഫോര്‍ണിയയില്‍ പ്രളയത്തില്‍ മുങ്ങിയതെന്ന് യു.എസ് കാലാവസ്ഥാ ഏജന്‍സിയായ നാഷനല്‍ വെതര്‍ സര്‍വിസ് പറയുന്നു. സാന്റിയോഗോക്ക് സമീപമാണ് ഇപ്പോള്‍ അകാശപ്പുഴയുടെ സ്വാധീനമുള്ളത്. നാളെ മുതല്‍ തെക്കോട്ടേക്ക് ഈ സ്വാധീനം കുറയുകയും വടക്ക് മേഖലയില്‍ മഴ കൂടുകയും ചെയ്യും.

കാലിഫോര്‍ണിയ ഹോളിവുഡ് മലനിരകളില്‍ ഇന്നലെ രാവിലെ ഉരുള്‍പൊട്ടലുണ്ടായി. നാളെവരെ ഈ മേഖലയില്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ലോസ്ഏഞ്ചല്‍സ്, വെന്റൂര കൗണ്ടി എന്നിവിടങ്ങളില്‍ മലവെള്ളപ്പാച്ചില്‍ മുന്നറിയിപ്പും നിലനില്‍ക്കുന്നു.

Click here for Weather update WhatsApp Group

© Metbeat News

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment