പശ്ചിമവാതം (western disturbance) ദുർബലമാകുന്നതോടെ ദേശീയ തലത്തിലും കാലാവസ്ഥയിൽ മാറ്റംവരുന്നു. 2 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയ ഡൽഹിയിൽ വീണ്ടും കുറഞ്ഞ താപനില രണ്ടക്കത്തിലേക്ക് ഉയരും. അടുത്തയാഴ്ച മഴക്കും സാധ്യതയുണ്ട്.
ഈ മാസം 23 ന് ശേഷമാണ് ഡൽഹിയിൽ മഴക്ക് സാധ്യതയുള്ളത്. മഴയോടെ താപനില ഉയർന്നു തുടങ്ങും. അതേസമയം, ഹിമാലയൻ മേഖലയിൽ പശ്ചിമവാതം ശക്തമായി തുടരുന്നതിനാൽ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മിർ, ലഡാക്ക്, ഗിൽജിത് ബാൾടിസ്ഥാൻ, മുസാഫറാബാദ് എന്നിവിടങ്ങളിൽ 22 വരെ മഞ്ഞു വീഴ്ചയുണ്ടാകും.
വടക്കൻ പഞ്ചാബിലും ഹരിയാനയിലും ചണ്ഡിഗഡിലും, ഡൽഹിയിലും ഇന്നും നാളെയും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, വടക്ക് രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 23 നും 26 നും ഇടയിൽ മഴ സാധ്യതയുണ്ട്.
ഒഡിഷ, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത മൂന്നു ദിവസം മൂടൽമഞ്ഞു ശക്തമാകും. വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ കുറഞ്ഞ താപനില രണ്ടു ഡിഗ്രി ഉയരും. മധ്യപ്രദേശിൽ മൂന്നു മുതൽ 5 ഡിഗ്രിവരെ താപനില ഉയരും. കിഴക്കൻ ഇന്ത്യയിൽ 2 നും 4 നും ഇടയിൽ കുറഞ്ഞ താപനില ഉയരും. മഹാരാഷ്ട്രയിൽ അടുത്ത അഞ്ചു ദിവസം 5 ഡിഗ്രി വരെ കുറഞ്ഞ താപനില ഉയരും.
കുവൈത്തിൽ മഴക്കൊപ്പം പെയ്ത മഞ്ഞിൽ റോഡുകളിലും മറ്റും ഗതാഗത തടസം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റോഡുകളിൽ മഞ്ഞിന്റെ വലിയ പാളികൾ ദൃശ്യമായത്. മഞ്ഞു നിറഞ്ഞ പാതയിലൂടെ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
തദ്ദേശീയർക്കും വിദേശികൾക്കും നവ്യാനുഭൂതിയായി ഈ കാഴ്ചയെന്ന് കുവൈത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 15 വർഷത്തിനിടെ ഇത്രയും മഞ്ഞു മൂടിയ വെളുത്ത റോഡുകൾ കണ്ടിട്ടില്ലെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പിലെ മുൻ ഡയരക്ടർ മുഹമ്മദ് കരാം പറഞ്ഞു.
ഇതിനകം 63 എം.എം മഴ ലഭിച്ചെന്നും തുടർന്നുള്ള ദിവസങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും കുവൈത്ത് കാാലാവസ്ഥാ വകുപ്പ് പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ മേഖലയിൽ ഇടിയോടെ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. ഇനിയും ഇടിയോടുകൂടെ മഴയും മണിക്കൂറിൽ 55 കി.മി വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ വർഷം കനത്ത ചൂടാണ് കുവൈത്തിൽ ഭൂരിഭാഗം സമയത്തും അനുഭവപ്പെട്ടത്. 55 ഡിഗ്രിവരെ ചൂട് ഇത്തവണ കുവൈത്തിൽ അനുഭവപ്പെട്ടിരുന്നു. കുവൈത്തിൽ മഞ്ഞു വീഴ്ച പതിവുള്ളതല്ല.
#kuwait today pic.twitter.com/Ks8CuQBS1H
— Khaled Sulaiman (@ksulaiman) December 27, 2022
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ ശരീരവേദന ഉണ്ടാകാം. സന്ധിവേദനയാണ് പലരും പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. എന്നാല്‍ ഇതിന് പുറമേ ഈ തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമം ചെയ്യാന്‍ കഴിയാതെ വരുന്നതും ഒരു കാരണമാണ്.
മഞ്ഞുകാലത്ത് വിറ്റാമിന്‍ ഡിയുടെ (സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന വിറ്റാമിന്‍) അഭാവവും ഇത്തരം സന്ധി വേദനകള്‍ക്ക് കാരണമാകാം. എന്തായാലും ഇത്തരം ‘ജോയിന്റ് പെയ്ന്’ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വഷളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും കാരണമാകും. അതും സന്ധി വേദനകള്‍ക്ക് കാരണമാകും.
മഞ്ഞുകാലത്തും ശരീരത്തിലെ താപനില കുറയാതെ നോക്കുക. അതിനാല്‍ ഹീറ്റിങ് പാഡുകളും ഹോട്ട് വാട്ടര്‍ ബോട്ടിലുകളും ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങളും ഉപയോഗിക്കാം.
മഞ്ഞുകാലത്ത് ഭക്ഷണകാര്യത്തില്‍ അലംഭാവം അരുത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ സാല്‍മണ്‍ ഫിഷ്, വാള്‍നട്സ്, അവക്കാഡോ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കാത്സ്യത്തിന്റെ അഭാവം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കാന്‍ കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട, ചീര, മഷ്റൂം, പാല്, പാലുല്‍പ്പന്നങ്ങള്‍, തൈര്, ഓറഞ്ച് ജ്യൂസ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഇലക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാല്‍ വെള്ളരിക്ക, ക്യാരറ്റ് തുടങ്ങിയവ കഴിക്കാം.
വെള്ളം ധാരാളം കുടിക്കുക. മഞ്ഞുകാലത്ത് പലരും വെള്ളം കുടിക്കാന്‍ മടിക്കാറുണ്ട്. അതും എല്ലുകളുടെയും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനെയും മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.