Bengaluru Weather Update07/11/23: കനത്ത മഴ: ബംഗളൂരുവിൽ വെള്ളക്കെട്ട്

Bengaluru Weather Update 07/11/23

ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ശക്തമായ തുലാ വർഷത്തെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു . ഇത് ഗതാഗതം തടസ്സപ്പെടുത്തി. തിങ്കളാഴ്ചയാണ് ബംഗളൂരുവിൽ കനത്ത മഴ പെയ്തത്. ഇന്നും വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ട്.Bengaluru Weather Update 07/11/23

ഇന്നലെ രാത്രിയോടെ പലയിടത്തും വെള്ളം കയറി. പ്രധാന റോഡുകളിലും അണ്ടർ പാസുകളിലും വെള്ളം കയറിയത് ഗതാഗതകുരുക്കിന് ഇടയാക്കി. പലയിടത്തും മുട്ടോളം വെള്ളം ഉണ്ടായിരുന്നു. പൊലിസ് ഗതാഗതം തിരിച്ചുവിട്ടു. അറബിക്കടലിലെ ചക്രവാത ചുഴിയെ തുടർന്ന് മംഗളൂർക്കളിൽ നിന്ന് ഈർപ്പം കൂടിയ കാറ്റ് കരയിൽ പ്രവേശിച്ചതാണ് പെട്ടെന്നുള്ള ശക്തമായ മഴക്ക് കാരണം.

മല്ലേശ്വരം, ശാന്തിനഗർ, മൈസൂർ ബാങ്ക്, ടൗൺഹാൾ  എന്നിവിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. പലയിടത്തും വെള്ളം കയറിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ പങ്കുവച്ചു. റോഡിൽ വെള്ളം കയറി വാഹനങ്ങൾ പതിയെ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ബംഗളൂരു ട്രാഫിക് പോലീസും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. ഇത്തരം വഴികളിലൂടെ യാത്ര ചെയ്യുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി.

https://x.com/blrcitytraffic/status/1721734293955965305?t=CrKdxu2k9MJyvnqfXvz3BQ&s=09

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അർധരാത്രി നഗരത്തിലെ കൺട്രോൾ റൂം സന്ദർശിച്ചു. ബംഗളൂരുവിലും മൈസൂർ വിലും ഇന്നും ഉച്ചക്കുശേഷം ഇടിയോട് കൂടെ മഴ തുടരുമെന്ന് മെറ്റ്ബീറ്റ് വെതർ പറഞ്ഞു.

തെക്കൻ കർണാടകയിലെ ജില്ലകൾക്ക് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് ഇന്നലെ തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണിയും തുടങ്ങി.

മഗാഡി റോഡിൽ ഗർത്തം രൂപപ്പെട്ട് വാഹനം കുടുങ്ങി . ഇവിടെ BBMP അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. മഗാഡി റോഡിലെ ജി ടി മാളിൽ മഴവെള്ളം കയറി. പലയിടങ്ങളിലും മഴവെള്ളം വീടുകളിലും മറ്റും കയറി.

© Metbeat News


Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment