ന്യൂസിലാന്റിൽ അന്തരീക്ഷ പുഴ : പേമാരിയും പ്രളയവും ഞായർ വരെ തുടരും

ന്യൂസിലാന്റിൽ അന്തരീക്ഷ പുഴ : പേമാരിയും പ്രളയവും ഞായർ വരെ തുടരും

ന്യൂസിലാന്റിൽ അന്തരീക്ഷ പുഴ (Atmospheric River) പ്രതിഭാസത്തെ തുടർന്ന് തീവ്രമഴ (Extreme rainfall) സാധ്യത. ശനിയാഴ്ച ഉച്ചവരെ ശക്തമായ ഇടിയോടുകൂടിയുള്ള പേമാരിക്ക് സാധ്യതയുണ്ടെന്നും ന്യൂസിലൻഡിലെ മലയാളികൾ അടക്കമുള്ളവർ ജാഗ്രത പാലിക്കണം Metbeat Weather റിപ്പോർട്ട് ചെയ്തു. Westland ജില്ലയിൽ റെക്കോർഡ് മഴക്ക് സാധ്യതയുണ്ട്. പേമാരി പലയിടത്തും പ്രളയത്തിന് കാരണമായേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും ന്യൂസിലാൻഡ് കാലാവസ്ഥ വകുപ്പും അറിയിച്ചു.

West coast എമർജൻസി വിഭാഗവും ജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ യാത്രക്കാർ മാത്രമേ പുറത്തിറങ്ങാവുമെന്നാണ് മുന്നറിയിപ്പ്. South Westland ൽ ഇന്നലെ മുതൽ കനത്ത പേമാരി തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ 35 മുതൽ 55 സെൻറീമീറ്റർ വരെ മഴ ഇവിടെ റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് ഉച്ചക്ക് ശേഷവും വൈകിട്ടും കൂടുതൽ മഴ സാധ്യത.

റോഡിൽ ഗതാഗതക്കുരു വെള്ളക്കെട്ടും ഉണ്ടാകാം. അതിനാൽ പുറത്തിറങ്ങാൻ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥയും റോഡിന്റെ സാഹചര്യവും മനസ്സിലാക്കണമെന്നും West Coast Emergency Management group controller Te Aroha Cook പറഞ്ഞു.

കടൽ മിക്കയിടത്തും പ്രഷുബ്ധമാകും. Hokitika യിൽ തിരമാലകളുടെ ഉയരം കൂടി. Waiho നദി കരകവിഞ്ഞു. ഇന്ന് രാവിലെ 8 ന് പുഴയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയതിനെ തുടർന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാളെ കൂടി ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ 10 മുതൽ 25 സെൻറീമീറ്റർ മഴയാണ് ഈ മേഖലയിൽ ഇതാണ് നദി കരകവിയാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് വക്താവ് പറഞ്ഞതായി 1News റിപ്പോർട്ട് ചെയ്തു.

Hokitika Airport ൽ കഴിഞ്ഞ 24 മണിക്കൂറിൽ 7.3 സെ.മി മഴ ലഭിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത മേഖലകളിലേക്ക് മാറി താമസിക്കണം എന്ന് Westland മേയർ Helen Lash പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ മുതൽ രണ്ടു മുതൽ മൂന്നു സെൻറീമീറ്റർ വരെ മഴ മിക്ക പ്രദേശങ്ങളിലും പെയ്യാൻ സാധ്യതയുണ്ട്. തെക്കൻ മേഖലയിൽനിന്ന് ശനിയാഴ്ച രാവിലെ മുതൽ മഴ കുറഞ്ഞു തുടങ്ങും. ഇതുവരെ പലയിടത്തും 35 മുതൽ 55 സെൻറീമീറ്റർ വരെ മഴ പെയ്തിട്ടുണ്ട്. ഇന്നു രാത്രി 11 മുതൽ നാളെ രാവിലെ 11 വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.

ഗിസ്ബനിൽ ഞായറാഴ്ചയും ശക്തമായ മഴയുണ്ടാകും. ഞായറാഴ്ച വൈകിട്ട് 3 മുതൽ ശനിയാഴ്ച രാവിലെ 6 വരെയാണ് മഴ സാധ്യത. ഹൈ കൗണ്ടിയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കണം. ശനിയാഴ്ച മുതൽ മഴ കുറയുമെങ്കിലും തിങ്കളാഴ്ച വരെ പലയിടങ്ങളിൽ ആയി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.

എന്താണ് അന്തരീക്ഷ പുഴ ?

അന്തരീക്ഷത്തിൽ വളരെ കുറഞ്ഞതോ ഇടുങ്ങിയതോ ദീർഘമേറിയതോ ആയ ചില മേഖലകളിൽ കാറ്റിന്റെ ശക്തമായ ഒഴുക്കിനെ തുടർന്ന് വലിയതോതിൽ മഴക്ക് കാരണമാകുന്ന മേഖല രൂപപ്പെടുന്നതിനെയാണ് അന്തരീക്ഷ പുഴ എന്ന് പറയുന്നത്. അമേരിക്കയിലും മറ്റും ഇത് പതിവായി സംഭവിക്കാറുണ്ട്. കാലം തെറ്റി വൻതോതിൽ മഴ പെയ്യുന്നതിന് അന്തരീക്ഷ പുഴ കാരണമാകാറുണ്ട്. ഇതേക്കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കാണുക.

അപ്ഡേറ്റുകൾ:- വെസ്റ്റ്കോസ്റ്റ് മേഖല

💥ശനിയാഴ്ച രാവിലെ 8 മണി വരെ റെഡ് അലർട്ട് നിലവിലുണ്ട്, 600 മില്ലീമീറ്ററിനും 800 മില്ലീമീറ്ററിനും ഇടയിൽ, മണിക്കൂറിൽ 35 മില്ലിമീറ്റർ വരെ ഉയർന്ന തോതിൽ മഴ പ്രവചിക്കപ്പെടുന്നു.

💥സിവിൽ ഡിഫൻസും കൗൺസിൽ ജീവനക്കാരും മറ്റ് ഏജൻസികളും മഴയെ നേരിടാൻ തയ്യാറെടുക്കുകയാണ്.

💥ഇന്ന് രാവിലെ വൈഹോ നദിയിലെ ജലനിരപ്പ് ഏകദേശം അര മീറ്ററോളം ഉയർന്നു, പക്ഷേ പിന്നീട് കുറഞ്ഞു. അടുത്ത വെള്ളപ്പൊക്കം ഉച്ചയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

💥ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും നദികൾ കരകവിയുവാനും സാധ്യത കാണുന്നു.

💥എമർജൻസി ഓപ്പറേഷൻ സെന്റർ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു.

💥റോഡ് ഇടിയലും വെള്ളപ്പൊക്കവും യാത്രയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്, ചില റോഡുകൾ സഞ്ചാരയോഗ്യമല്ലാതാക്കുകയും പ്രദേശങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യും. യാത്ര ചെയ്യേണ്ടി വന്നാൽ എമർജൻസി കിറ്റുകൾ കയ്യിൽ കരുതുക.

💥ഇപ്പോഴത്തെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73 മില്ലിമീറ്റർ മഴയാണ് ഹോക്കിറ്റിക വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്.

Metbeat Weather ന്റെ കേരളത്തിലെ കാലാവസ്ഥ പ്രവചനങ്ങൾക്കും വാർത്തകൾക്കും ഈ ഗ്രൂപ്പിലും

ന്യൂസിലൻഡിലെയും മറ്റു രാജ്യങ്ങളിലെയും വിവരങ്ങൾക്ക് ഈ ഗ്രൂപ്പിലും ജോയിൻ ചെയ്യുക

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment