യു.ജി.സി നെറ്റ് പരീക്ഷ ഫലം

യു.ജി.സി നെറ്റ് പരീക്ഷ ഫലം

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി) 2023 ഡിസംബറില്‍ നടത്തിയ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) എക്‌സാമിന്റെ ഫലം പുറത്തുവിട്ടു. ഉദ്യോഗാര്‍ഥികള്‍ക്ക് https://ugcnet.ntaonline.in/frontend/web/site/loginഎന്ന ലിങ്ക് വഴി റിസള്‍ട്ടറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.nic.in സന്ദര്‍ശിക്കുക.

നേരത്തെ ജനുവരി 17ന് ഫലം പുറത്തുവിടുമെന്നാണ് യു.ജി.സി അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 19 വരെ ഇന്ത്യയിലെ 292 നഗരങ്ങളിലായാണ് പരീക്ഷ നടന്നത്. ഇത്തവണ 9 ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതായാണ് കണക്ക്. തുടര്‍ന്ന് ജനുവരി 3ന് യു.ജ.സി പരീക്ഷയുടെ പ്രൊവിഷണല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചിരുന്നു.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment