24 മണിക്കൂറിനുള്ളിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഐഎംഡി (India Meteorological Department) കീഴിലുള്ള National Weather Forecasting Centre പുറത്തുവിട്ട കാലാവസ്ഥാ വിശകലന പ്രകാരം, ഭൂമദ്ധ്യരേഖാ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക്–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിന്നിരുന്ന ന്യൂനമർദ്ദ മേഖല ഇപ്പോഴും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട മുകളാന്തരീക്ഷ ചുഴലിക്കാറ്റ് 5.8 കിലോമീറ്റർ ഉയരംവരെ വ്യാപിച്ചിരിക്കുകയാണ്. ഇത് പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശ്രീലങ്ക (Sri Lanka)യിലേക്കായി ദുർബലമാകാനാണ് സാധ്യത.
മറ്റൊരു ന്യൂനമർദ്ദത്തിന് സാധ്യത
ഭൂമദ്ധ്യരേഖാ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക്–കിഴക്കൻ ബംഗാൾ ഉൾക്കടലിലും പുതിയ മുകളാന്തരീക്ഷ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് കാലാവസ്ഥാ നിഗമനം. ഇതിന്റെ സ്വാധീനത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതേ പ്രദേശത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. തുടർന്ന് ഇത് പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്.
ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ട്രഫ് തെക്ക് തമിഴ്നാടും തെക്ക് കേരളവും കടന്ന് ലക്ഷദ്വീപ് പ്രദേശം വരെ വ്യാപിച്ചിരിക്കുകയാണ്.
അതേസമയം വടക്കൻ മേഖലയിൽ, രാജസ്ഥാൻ(Rajasthan) പഞ്ചാബ്(Punjab), ഹരിയാന(Haryana) എന്നിവിടങ്ങൾക്കു മുകളിൽ തണുത്ത വായു സ്വഭാവമുള്ള ചുഴലിക്കാറ്റ് നിലനിൽക്കുന്നു. കൂടാതെ വടക്കുകിഴക്കൻ Assam പ്രദേശത്തും മുകളാന്തരീക്ഷ ചുഴലിക്കാറ്റ് സജീവമാണ്.
സബ്‌ട്രോപ്പിക്കൽ വെസ്റ്റർലി ജെറ്റ് സ്ട്രീം അതായത് ഭൂമിയുടെ മുകളന്തരീക്ഷത്തിൽ (ഏകദേശം 10–13 കിലോമീറ്റർ ഉയരത്തിൽ) വളരെ വേഗത്തിൽ പടിഞ്ഞാറിൽ നിന്ന് കിഴക്കോട്ട് വീശുന്ന ശക്തമായ കാറ്റ് പ്രവാഹമാണ്. ഇത് വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് മുകളിലൂടെ ശക്തമായി തുടരുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഫെബ്രുവരി 22 മുതൽ പാശ്ചാത്യ ഹിമാലയ മേഖലയിൽ ദുർബലമായ പാശ്ചാത്യ അലയൊലി സ്വാധീനം ചെലുത്താനിടയുണ്ട്.
അടുത്ത മൂന്ന് ദിവസത്തെ കാലാവസ്ഥ പ്രവചനം
അടുത്ത മൂന്ന് ദിവസങ്ങളിൽ അരുണാചൽ പ്രദേശ് (Arunachal Pradesh), കേരളം,മാഹി(Kerala & Mahe) തമിഴ്‌നാട്,പുതുച്ചേരി,കാരയ്ക്കൽ (Tamil Nadu Puducherry & Karaikal )എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഒറ്റപ്പെട്ടതോ വ്യാപകമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മാത്രമാല്ല
മദ്ധ്യ ഇന്ത്യ, Lakshadweep, Nicobar Islands പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
*വിശ്വാസികൾക്ക് Metbeat News ൻ്റെ റമദാൻ ആശംസകൾ*
English Summary : According to the India Meteorological Department (IMD), the existing low-pressure area over the equatorial Indian Ocean and adjoining southwest Bay of Bengal continues to persist. Another low-pressure system is likely to form over the same region within the next 24 hours.