2026 മുതൽ ഇന്ത്യയിൽ വായു മലിനീകരണം സൗജന്യമായിരിക്കില്ല, സ്വർണ്ണത്തേക്കാളും വില നൽകേണ്ടി വരും
സ്വർണ്ണത്തേക്കാളും പണത്തേക്കാളും മൂല്യമുള്ള ഒന്നായി 'ശുദ്ധവായു' മാറുന്ന കാലം അകലെയല്ല. 2026 മുതൽ ഇന്ത്യയിൽ വായു മലിനീകരണം സൗജന്യമായിരിക്കില്ല. പരിധിയിൽ കൂടുതൽ കാർബൺ പുറത്തുവിടുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ഒന്നുകിൽ വൻ തുക പിഴയൊടുക്കേണ്ടി വരും, അല്ലെങ്കിൽ 'കാർബൺ ക്രെഡിറ്റുകൾ' വിലയ്ക്ക് വാങ്ങേണ്ടി വരും. ഇതാണ് ഇന്ത്യയുടെ പുതിയ കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം (CCTS).
എന്താണ് കാർബൺ ക്രെഡിറ്റ് ?
ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് ഒരു കാർബൺ ക്രെഡിറ്റ്. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെയോ, മലിനീകരണം കുറയ്ക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെയോ കർഷകർക്കും കമ്പനികൾക്കും ഈ ക്രെഡിറ്റ് സമ്പാദിക്കാം. ഇത് മലിനീകരണം നടത്തുന്ന കമ്പനികൾക്ക് വിൽക്കുന്നതിലൂടെ വലിയൊരു വരുമാനം നേടാൻ സാധിക്കും.
2026-ലെ മാറ്റങ്ങൾ
* നിർബന്ധിത വിപണി: സിമന്റ്, അലുമിനിയം, സ്റ്റീൽ തുടങ്ങിയ പ്രധാന വ്യവസായ മേഖലകൾക്ക് 2026 മുതൽ മലിനീകരണ നിയന്ത്രണത്തിൽ കർശനമായ നിയമങ്ങൾ ബാധകമാകും.
* പിഴ ശിക്ഷ: നിശ്ചയിച്ച പരിധി ലംഘിക്കുന്ന കമ്പനികൾ കാർബൺ ക്രെഡിറ്റ് വിലയുടെ ഇരട്ടി തുക പിഴയായി നൽകേണ്ടി വരും.
* കർഷകർക്ക് നേട്ടം: വനവൽക്കരണം, ജൈവകൃഷി തുടങ്ങിയവ നടത്തുന്ന കർഷകർക്ക് തങ്ങളുടെ കൃഷിയിടത്തിൽ നിന്ന് കാർബൺ ക്രെഡിറ്റ് ഉൽപ്പാദിപ്പിച്ച് വിൽക്കാൻ സാധിക്കും.
ഇന്ത്യയിലെ കാർബൺ വിപണി 2030-ഓടെ 10 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കുകൾ പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തെ ഒരു ബിസിനസ് തന്ത്രമായി കാണുന്നവർക്ക് 2040-ഓടെ ഇത് അതിശയിപ്പിക്കുന്ന സമ്പത്ത് വാഗ്ദാനം ചെയ്യുന്നു. ജപ്പാനിലും മറ്റു രാജ്യങ്ങളിലും ഇത് നടപ്പാക്കി വരുന്നുണ്ട്. ഇത്രയും ജനസംഖ്യയുള്ള ഭാരതത്തിലാണ് ഇത്തരം വികസനങ്ങൾക്ക് താമസമുണ്ടാകുന്നത്. പരമാവധി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക. അശാസ്ത്രീയമായി മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ഭാരതം ക്ലീൻ ആകുമെന്നതിൽ ഒരു സംശയവും വേണ്ട.
English Summary : Estimates suggest that India's carbon market could reach $10 billion by 2030. This promises staggering wealth by 2040 for those who see environmental protection as a business strategy.