കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് വേനൽ മഴയിൽ കുറവ്

സംസ്ഥാനത്ത് വേനൽ മഴയിൽ കുറവ്. -46 ശതമാനം മഴയാണ് കുറവ് ലഭിച്ചത്. മാർച്ച് 1 മുതൽ മെയ് 30 വരെ പെയ്യുന്ന മഴയാണ് സാധാരണയായി വേനൽ മഴയായി കണക്കാക്കാറുള്ളത് . 95.6 mm മഴ ലഭിക്കേണ്ട സംസ്ഥാനത്ത് 51.5 mm മഴ മാത്രമാണ് ഏപ്രിൽ 19 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റ കണക്ക് പ്രകാരം ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, വയനാട് ജില്ലകളിലാണ്. 174.8 എം എം മഴ ലഭിക്കേണ്ട പത്തനംതിട്ട ജില്ലയിൽ 198 എം എം മഴ ലഭിച്ചു. 67.7 mm മഴ ലഭിക്കേണ്ട വയനാട് ജില്ലയിൽ 55.6 mm മഴ ലഭിച്ചു.

102.6 mm മഴ ലഭിക്കേണ്ട എറണാകുളം ജില്ലയിൽ 41.1 mm, 36.1 എംഎം മഴ ലഭിക്കേണ്ട കാസർകോട് ജില്ലയിൽ 2.1 mm, കോഴിക്കോട് 63.8 എം എം ലഭിക്കേണ്ടത് 3.5mm, മലപ്പുറം 73.1 mm ലഭിക്കേണ്ടടത്ത് 3.1 mm, പാലക്കാട് 69.4m ലഭിക്കേണ്ടടത്ത് 23 mm, തിരുവനന്തപുരത്ത് 112.1 mm ലഭിക്കേണ്ട 27.8 mm, തൃശ്ശൂർ 68.6 എംഎം ലഭിക്കേണ്ടത് 11mm എന്നിങ്ങനെയാണ് മഴ ലഭിച്ചത്. സംസ്ഥാനത്ത് കണ്ണൂർ ജില്ലയിൽ 42 mm മഴ ലഭിക്കേണ്ടത് തീരെ മഴ ലഭിച്ചിട്ടില്ല. കേന്ദ്രഭരണ പ്രദേശങ്ങളായ മാഹിയിൽ തീരെ മഴ ലഭിച്ചിട്ടില്ല ലക്ഷദ്വീപിൽ 34.4 mm മഴ ലഭിക്കേണ്ടിടത്ത് 3.6 mm മഴ മാത്രമാണ് ലഭിച്ചത്. ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് വേനൽ മഴ വീണ്ടും സജീവമായി തുടങ്ങും എന്നാണ് മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം. നിലവിൽ കിഴക്കൻ പ്രദേശങ്ങളിലും വനമേഖലകളിലും ആണ് മഴ ലഭിക്കുന്നത്.

Share this post

Leave a Comment