കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ വേനൽ മഴയിൽ 26% കുറവ്

കേരളത്തിൽ വേനൽ മഴയിൽ 26 ശതമാനം കുറവ് രേഖപ്പെടുത്തി. മാർച്ച് 1 മുതൽ മെയ് 21 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരമാണ് 26% ത്തിന്റെ കുറവ് രേഖപ്പെടുത്തിയത്. 269.2mm മഴ ലഭിക്കേണ്ട കേരളത്തിൽ 199.5mm മഴ മാത്രമാണ് ലഭിച്ചത്. അതേസമയം ലക്ഷദ്വീപിൽ 42% മഴ കുറവ് അനുഭവപ്പെട്ടു. ലക്ഷദ്വീപിൽ സാധാരണയായി വേനൽ മഴ 113.7 mm ആണ് ലഭിക്കേണ്ടത്. എന്നാൽ 65.4 mm മാത്രമാണ് ലക്ഷദ്വീപിൽ ലഭിച്ചത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് സാധാരണ മഴ ലഭിച്ചത്. ഇടുക്കി ജില്ലയിൽ അഞ്ച് ശതമാനവും കോട്ടയം ജില്ലയിൽ നാല് ശതമാനവും അധികം മഴ ലഭിച്ചു. 421.1 mm ലഭിക്കേണ്ട പത്തനംതിട്ട ജില്ലയിൽ 369.1mm മഴ ലഭിച്ചു. 12 ശതമാനത്തിന്റെ കുറവ്. 200.3mm മഴ ലഭിക്കേണ്ട വയനാട് 182.4mm മഴ ലഭിച്ചു.

കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് കണ്ണൂർ കാസർകോട് ജില്ലകളിലാണ്. 171.1 mm മഴ ലഭിക്കേണ്ട കണ്ണൂർ ജില്ലയിൽ 47.5 mm മഴയും, 162.6mm മഴ ലഭിക്കേണ്ട കാസർകോട് ജില്ലയിൽ 46. 1mm മഴയും ആണ് ലഭിച്ചത്. കൂടാതെ കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ 93 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. 179.9 mm മഴ ലഭിക്കേണ്ട മാഹിയിൽ ആകെ ലഭിച്ചത് 11.8 എം എം മഴ മാത്രമാണ്.

Leave a Comment