Climate Change Kerala : ഇത് അപൂർവ പെയ്ത്ത് ; കേരളം വാസയോഗ്യമല്ലാതാകും: വിദഗ്ധർ

തിരുവനന്തപുരത്ത് ശനിയാഴ്ച രാത്രി പെയ്ത തീവ്ര മഴക്ക് എന്താണ് കാരണം? ഇത് അപൂർവ പെയ്ത്ത് ആണെന്ന് നാട്ടുകാർ പറയുന്നു. തീവ്ര മഴക്കുള്ള റെഡ് അലർട്ടോ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ടോ ഇല്ലാതിരുന്നിട്ടും പെട്ടെന്ന് മഴ തകർത്തു പെയ്തത് എങ്ങനെ? ഈ സംശയത്തിന് ഉത്തരം നൽകുകയാണ് മുതിർന്ന കാലാവസ്ഥാ  ശാസ്ത്രജ്ഞനായ ഡോ. വേണു ജി നായർ.

ഇരു കടലുകളിലെ വായു തമ്മിൽ ചേർന്നു

തിരുവനന്തപുരത്ത് പെയ്ത മഴ നമുക്കൊന്ന് പരിശോധിക്കാം. ആദ്യം  ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ (AWS) ഉള്ള വർക്കലയിലെ കണക്ക് നോക്കാം. രാത്രി 10  മണിയ്ക്ക് മഴ തുടങ്ങിയിട്ട് രാവിലെ 8 .30  ആയപ്പോൾ അത് 16  cm ആയി. ഒരു ഇടിമേഘങ്ങൾ 10  മണിക്കൂർ മഴ പെയ്തു എന്ന് പറയുമ്പോൾ നമ്മൾ ചില കാര്യങ്ങൾ മനസ്സിലാക്കണം .

ഇന്നലത്തെ നിരീക്ഷണത്തിൽ  തന്നെ  അറബിക്കടലിലെ വായു ബംഗാൾ ഉൾക്കടലിലെ വായുവുമായി ചേരുന്നു എന്ന്  നമ്മൾ കണ്ടിരുന്നു.  ഇത്   തീർച്ചയായും ഭീമൻ ക്യുമുലോനിംബസ് എന്ന കൂമ്പാര മേഘങ്ങളെ (Cumulo Nimbus) ഉണ്ടാക്കിയിട്ടുണ്ടാകും.

കൂമ്പാര മേഘങ്ങൾ എത്രതരം?

ഇത്തരം മേഘങ്ങളെ മൂന്നായി ആണ് തിരിച്ചിരിക്കുന്നത്. സാധാരണയുള്ളത് (ഒരു കോശങ്ങൾ ഉള്ളത് ) (Ordinary) , ഒന്നിലധികം കോശങ്ങൾ ഉള്ളത്  (Multi Cell) , വിസ്ഫോടനാത്മകമായ കോശങ്ങൾ ഉള്ളത് (Super Cell) എന്നിങ്ങനെ ആണ് അതിനെ പറയുന്നത്.  ഇതിൽ ഒരു കോശം വളർന്നു മഴപെയ്യിച്ചു നശിയ്ക്കുമ്പോൾ ഏകദേശം 45  മിനിട്ടു തൊട്ട് ഒരു മണിക്കൂർ വരെ സമയം എടുക്കും. എന്നാൽ നിരവധി കോശങ്ങൾ ഉണ്ടെങ്കിൽ ഒരെണ്ണം നശിയ്ക്കുമ്പോഴേക്കും അടുത്തത് തുടങ്ങും .

ഇത് അപൂർവ പെയ്ത്ത്
ഇത് അപൂർവ പെയ്ത്ത്

ഇത് അപൂർവ പെയ്ത്ത്

അതായത് ആ മേഘം മുഴുവൻ പെയ്തു തീരാൻ  നിരവധി മണിക്കൂറുകളോ അപൂർവമായി ദിവസങ്ങളോ എടുക്കാം . മൂന്നാമത്തെ തരം  മേഘങ്ങൾ സാധാരണ ദക്ഷിണേന്ത്യയിൽ  ഉണ്ടാകാറില്ല . ഒഡിഷ, ബംഗാൾ,  രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ ടൊർണാഡോയോട് (Tornado) കൂടിയുള്ള മഴ ഉണ്ടാക്കുന്നതാണ് ഇത് .

ആഗോള താപനവും അന്തരീക്ഷ മലിനീകരണവും

ആഗോള താപനം അതി തീവ്രമായി കഴിഞ്ഞ 2013  നു ശേഷം സ്ഥിതി അതീവഗുരുതരമാണ് . എല്ലാ തരം   മേഘങ്ങളിലെയും  മഴ തുള്ളികളുടെ എണ്ണം ക്രമാതീതമായി കൂടി. ചെറിയ മഴ പോലും അതിതീവ്ര മഴയായി. ഇതിനു മൂന്നു കാരണങ്ങൾ ആണ് ഉള്ളത് .

https://youtube.com/shorts/CGrWKnaCEh4?si=laCD7-Kup5kg3-Au

1. കടലിൽ ചൂട് കൂടിയപ്പോൾ കൂടുതൽ നീരാവി അന്തരീക്ഷത്തിലേക്ക് കടൽ വിട്ടു കൊടുത്തു തുടങ്ങി ( Evaporation) .

2. ഈ വരുന്ന നീരാവിയെ മുഴുവൻ പിടിച്ചു വയ്ക്കുവാൻ ചൂട് കൂടിയ അന്തരീക്ഷത്തിന്റെ കഴിവ് കൂടി (Water Holding Capacity) . ഏകദേശ കണക്കു പ്രകാരം ഒരു ഡിഗ്രി ചൂട് അന്തരീക്ഷത്തിൽ കൂടുമ്പോൾ 7 %  നീരാവി കൂടുതൽ  അന്തരീക്ഷം താങ്ങും .

3. ഈ ജലത്തുള്ളികളെ മുഴുവൻ മഴത്തുള്ളികളാക്കാൻ പറ്റിയ അന്തരീക്ഷ കണങ്ങളുടെ (Cloud Condensation Nucleii) എണ്ണം അന്തരീക്ഷത്തിൽ കൂടി . ഇത് അന്തരീക്ഷ മലിനീകരണം  (Air pollution) കൂടിയപ്പോൾ ഉണ്ടായതാണ് .

 ചുരുക്കി പറഞ്ഞാൽ സങ്കൽപ്പികമായി ഒരു ചതുരശ്ര മീറ്ററിൽ പണ്ട് 50  തുള്ളി മഴ വീണിരുന്നെങ്കിൽ ഇപ്പോൾ അത് 150 – 200  മറ്റും ആയതുപോലത്തെ സാഹചര്യം ആയി തീർന്നു . അത് കൊണ്ടാണ് നമ്മുക്ക് പണ്ട് കാണാത്ത പോലത്തെ അതി തീവ്ര മഴയും മേഘ വിസ്ഫോടനകളും  എല്ലാം സർവ സാധാരണമായത്.

ഇതിൽ നിന്ന് എപ്പോൾ മോചനം?

ഇനി ഇതിൽ നിന്നും ഒരു മോചനം നമുക്കില്ല . മറ്റൊരു ദുരന്തം ഉണ്ടായതു കടലിൽ ആണ്. കടൽ നിരപ്പിന്റെ തോത് ഏറ്റവും കൂടുതൽ ഉയരുന്നത് പടിഞ്ഞാറൻ തീരത്താണെന്നു പഠനങ്ങൾ  വന്നു കഴിഞ്ഞു. അത് കൊണ്ടാണ് കന്യാകുമാരി തൊട്ട് മഹാരാഷ്ട്ര വരെ ഉള്ള പ്രദേശം കൂടുതൽ പ്രശ്നമുള്ളതായത്.

അറബി കടലും കേരളത്തിന് ഭീഷണി

അതിൽ തന്നെ ഇന്ത്യൻ മഹാ സമുദ്രത്തോട് അടുത്ത് കിടക്കുന്ന കേരളം ഏറ്റവും ഗുരുതരമായ അവസ്ഥയിൽ ആണ് ഉള്ളത് . കരയിൽ കേറുന്ന വെള്ളം പെട്ടെന്ന് കടലിലേയ്ക്ക് ഒഴുകി പോകാത്തതിന് കാരണം അതാണ്.  അതായതു വേലിയേറ്റവും, കടൽ  നിരപ്പ് ഉയരലും രണ്ടും നമ്മളെ എപ്പോളും വെള്ളത്തിൽ ദീർഘ  സമയത്തേക്ക് നില നിർത്തും .

കേരളം താമസ യോഗ്യമല്ലാതെ ആകും

സാവധാനം കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ    താമസയോഗ്യമല്ലാതായി തീരുകയും (Wet Land) ഇവിടെ നിന്നും ക്ലൈമറ്റ് മൈഗ്രേഷൻ (Climate Migration) ആരംഭിക്കുകയും ചെയ്യും.  സഹ്യന്റെ കവചവും (Western Ghats) , മധ്യ ഭാഗത്തെ സമതല ഭൂമിയും (Plain Mid land)  തമിഴ്നാടിനെ ഒരു പരിധി വരെ ഇതിൽ നിന്നും ഒക്കെ രക്ഷിക്കുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ അടുത്ത 50  വര്ഷം കൊണ്ട് സഹ്യ പർവതത്തിന്റെ പടിഞ്ഞാറുള്ള ജന സമൂഹം പാലക്കാട് , ആര്യങ്കാവ് ചുരം വഴി ( Palaghat gap & Aryankavu pass) കിഴക്കു ദിശയിലേയ്ക്ക്  വാഗ്ദത്ത ഭൂമി നോക്കി പലായനം ചെയ്യാനുള്ള സാധ്യത വളരെ കൂടുതൽ ആണ് .

പലായനം നടക്കും

കാരണം ഇങ്ങനെ ഉള്ള കാലാവസ്ഥ പലായനങ്ങൾ  ലോകത്തു എല്ലായിടത്തും നടക്കും എന്ന് ലോക കാലാവസ്ഥ സംഘടന (World Meteorological Organisation) പറയുന്നു. ഉഷ്ണമേഖല രാജ്യങ്ങളുടെ അതിർത്തികൾ വെള്ളപ്പൊക്കം കാരണം മാഞ്ഞു പോകും എന്നും അവർ പറയുന്നു .

© Metbeat News

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment