നദികളും മഴയും – 2022: കേരളത്തിന്റെ ജല സുസ്ഥിരത വിലയിരുത്തൽ

നദികളും മഴയും – 2022: കേരളത്തിന്റെ ജല സുസ്ഥിരത വിലയിരുത്തൽ- ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ജലവിഭവ വികസന വിനിയോ കേന്ദ്രം (സി.ഡബ്ലു.ആർ.ഡി.എം.) പുറത്തിറക്കി.

രണ്ട് പ്രധാന മഴക്കാലങ്ങൾ, നദികളുടെ ശൃംഖല, തടാകങ്ങൾ, ഭൂഗർഭജല ശേഖരം എന്നിവയുൾപ്പെടെ വിപുലമായ ജല സ്രോതസ്സുകൾ കേരളത്തിലുണ്ട്. എന്നാൽ സങ്കീർണ്ണമായ ജലനീക്കങ്ങളും ഉയർന്ന മഴയുടെ വ്യതിയാനവും ഭൂപ്രകൃതിയുടെ പ്രത്യേകതയും കാരണം കേരളത്തിലെ ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതും ജല ലഭ്യത പ്രവചിക്കുന്നതും കണക്കാക്കുന്നതും ഒക്കെ നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ദൗത്യമാണ്.

മഴക്കാലത്തെ വെള്ളപ്പൊക്കവും വേനൽക്കാലത്തെ ജലക്ഷാമവും ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുന്നു. പെട്ടെന്നുണ്ടാകുന്ന അതി തീവ്ര മഴ ഉൾപ്പെടെ കാലാവസ്ഥാ മാറ്റം സംസ്ഥാനത്തെ ജലമേഖലയെ ബാധിക്കുന്നു. കേരളത്തിലെ ഫലപ്രദമായ ജലവിഭവ പരിപാലനത്തിന് സംരക്ഷണം, വിതരണം, സുസ്ഥിരത എന്നിവ പരിഗണിക്കുന്ന സമഗ്രമായ സമീപനം ആവശ്യമാണ്.

സി ഡബ്ലിയു ആർ ഡി എം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കേരളത്തിനായുള്ള 2022 ലെ ജലസ്ഥിതി റിപ്പോർട്ട് കാലാവസ്ഥാ, ഉപരിതല ജലം, ഭൂഗർഭജല ഘടകങ്ങൾ എന്നിവയെ സമഗ്രമായി അപഗ്രഥിക്കുന്നു . സംസ്ഥാനത്തിനകത്തെ മഴയുടെ വിതരണക്രമം, നദികൾ ഉൾപ്പെടെയുള്ള ഉപരിതല ജലലഭ്യത, ഭൂഗർഭജലാവസ്ഥ എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഇത് പ്രദാനം ചെയ്യുന്നു.

കേരളം അഭിമുഖീകരിക്കുന്ന ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും സുസ്ഥിര ജല പരിപാലന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധപ്പെട വിവിധ വകുപ്പുകൾക്ക് ഈ വിപുലമായ റിപ്പോർട്ട് സഹയകരമായിരിക്കും.

കേരളത്തിലുടനീളവും വിവിധ കാർഷിക-പാരിസ്ഥിതിക-കാലാവസ്ഥാ മേഖലകളിലും വിവിധ ഋതുക്കളിലും മഴ, ഉപരിതല ജലം, ഭൂഗർഭജലം എന്നിവയുടെ സ്ഥലകാലവും കാലികവുമായ വിതരണത്തെക്കുറിച്ച് ഈ റിപ്പോർട്ട് ആധികാരികവും വ്യക്തവുമായ ചിത്രം നൽകുന്നു.

തണ്ണീർത്തടങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദേശീയ സമ്മേളനത്തിൽ വെച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.

CWRDM എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവന്ലിന്റെയും സ്ഥല-ജല മാനേജ്മെന്റ് ഗവേഷണ ഗ്രൂപ്പ്‌ തലവൻ ഡോ യൂ സുരേന്ദ്രന്റെയും നേതൃത്തിൽ ഡോ. ദൃശ്യ ടി.എം, ഡോ. നവീന കെ, ഡോ. ശരണ്യ ടി.എം, ഡോ. റെയ്‌സി എം.സി. എന്നിവരാണ് ഈ റിപ്പോർട്ടിന് പിന്നിൽ പ്രവർത്തിച്ചത്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment