ഫിലിപ്പൈന്‍സില്‍ ഫെങ്ഷന്‍ ചുഴലിക്കാറ്റ്: 5 മരണം

വടക്കന്‍ ഫിലിപ്പൈന്‍സിലെ Quezon പ്രവിശ്യയിലെ പിട്ടോഗോയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. ഇവരുടെ മുളകൊണ്ടുള്ള വീടിനു മുകളിലേക്ക് വലിയ മരം വീണാണ് അപകടമെന്ന് ഫിലിപ്പൈന്‍സ് ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു

Weather Desk
2 mins mins read

ഫിലിപ്പൈന്‍സില്‍ ഫെങ്ഷന്‍ ചുഴലിക്കാറ്റ്: 5 മരണം


ഫിലിപ്പൈന്‍സില്‍ ഫെങ്‌ഷെന്‍ ( Tropical Storm Fengshen) ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേരെ കാണാതായി. പ്രധാന ദ്വീപായ Luzon ല്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം ഉണ്ടായി. തെക്കന്‍ ദ്വീപായ മിന്‍ഡാനോവോയില്‍ മണ്ണിടിച്ചിലുണ്ടായി.

1760885891W.webp  

വടക്കന്‍ ഫിലിപ്പൈന്‍സിലെ Quezon പ്രവിശ്യയിലെ പിട്ടോഗോയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. ഇവരുടെ മുളകൊണ്ടുള്ള വീടിനു മുകളിലേക്ക് വലിയ മരം വീണാണ് അപകടമെന്ന് ഫിലിപ്പൈന്‍സ് ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

പനയാണ് വീടിനു മുകളിലേക്ക് വീണത്. വീട് പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തകരെത്തി മരം മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. ലുസോണില്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നതില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് മഴയും കാറ്റും ശക്തമായത്. ചുഴലിക്കാറ്റ് തെക്കന്‍ ചൈനയിലേക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്.

ഫിലിപ്പൈന്‍സ് ദുരന്ത നിവാരണ ഏജന്‍സി 47,000 പേരെ മാറ്റി പാര്‍പ്പിച്ചു. ഇവരെ ശനിയാഴ്ച മുതല്‍ സര്‍ക്കാര്‍ ഒരുക്കിയ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ലുസോണിലെ അഞ്ചു ഡാമുകള്‍ തുറന്നു. ഇന്നാണ് ഡാമുകള്‍ തുറന്നതെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

 ബുക്കിഡ്‌നോണ്‍ നഗരത്തിനു സമീപത്തെ ഡാവോ മേഖലയുമായി ബന്ധിപ്പിക്കുന്ന ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടതായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

1760885861W.webp  


ഫിലിപ്പൈസില്‍ ഓരോ വര്‍ഷവും ശരാശരി 20 കൊടുങ്കാറ്റുകളും ടൈഫൂണുകളും ഉണ്ടാകാറുണ്ട്, മനുഷ്യ നിര്‍മിത കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമി ചൂടാകുന്നതിനനുസരിച്ച് തീവ്രമായ കാലാവസ്ഥാ സംഭവങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

English Summary: A family tragedy unfolds in Quezon province, Northern Philippines, as five are killed, including two children, when a tree falls on their home.