Kerala Rains 05/08/25 : കേരളത്തിൽ മഴ തുടരുന്നു, പലയിടത്തും വെള്ളം കയറി

Kerala Rains 05/08/25 : കേരളത്തിൽ മഴ തുടരുന്നു, പലയിടത്തും വെള്ളം കയറി

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ മധ്യകേരളത്തിലെ ജില്ലകളിലാണ് മഴ കനത്തത്. തൃശ്ശൂരിൽ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ ലഭിച്ചു. മഴ ഇപ്പോഴും തുടരുകയാണ്. എറണാകുളം ജില്ലയിലും കനത്ത മഴ തുടരുന്നു.

തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴിയും അറബിക്കടലിലെ മറ്റൊരു അന്തരീക്ഷ ചുഴിയും മഴ ശക്തമാകാൻ കാരണമാകുന്നു. ഇതോടൊപ്പം മൺസൂൺ മഴപ്പാത്തി വടക്കോട്ടേക്ക് മാറിയിട്ടുണ്ട്.

പാലക്കാട് മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരത്തിൽ മലവെള്ള പാച്ചിൽ ഉണ്ടായി. കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു.

യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. പേട്ട താമരശേരി റോഡിൽ വെച്ചാണ് അപകടം.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കാര്‍ റിക്കവറി വാഹനം ഉപയോഗിച്ച് പുറത്തെടുത്തു. ഇന്ന് രാവിലെ ട്രിപ്പ് കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് അപകടം. കാര്‍ ഡ്രൈവര്‍ക്ക് സ്ഥല പരിചയമില്ലെന്നും ഓട്ടം വന്നശേഷം തിരിച്ചു പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. തോടും റോഡും തമ്മിൽ വേര്‍തിരിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളോ സ്ലാബിട്ട് മൂടുകയോ ചെയ്തിട്ടില്ലെന്നും ഇതാണ് അപകടകാരണമെന്നും പ്രദേശവാസികൾ പറഞ്ഞു.

കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കളമശ്ശേരി, മരട്, വെണ്ണല തുടങ്ങിയ വിവിധയിടങ്ങളിൽ വെള്ളം കയറി.

English Summary : Kerala continues to experience heavy rains as of 05/08/25, leading to waterlogging in various areas. Stay updated on the latest weather conditions.

Visit for weather forecast metbeat.com

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020