Live Reporting 26/05/25 : ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട്, മഴക്കെടുതിയിൽ നിരവധി മരണം, നാശനഷ്ടങ്ങൾ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

Live Reporting 26/05/25 : ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട്

കാലവർഷം കനത്തതോടെ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. നാലാം ദിവസമാണ് മഴ തുടർച്ചയായി പെയ്യുന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്ന് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ എട്ടുപേർ മഴക്കെടുതികളിൽ മരിച്ചു. ഇന്നും കാലവർഷം ശക്തമായി തുടരാനാണ് സാധ്യത എന്നും മഴക്കൊപ്പം കാറ്റുണ്ടാകുമെന്നുമാണ് കാലാവസ്ഥ പ്രവചനം. വിവിധ ജില്ലകളിലെ അംഗനവാടികൾ, മദ്റസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴക്കെടുതികൾ വ്യാപിച്ചു. എറണാകുളം നേര്യമംഗലത്ത് മരം വീണ് ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. അടിമാലി ചീയപ്പാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

കോട്ടയം ജില്ലയിൽ ഇന്ന് പുലർച്ചെ മുതൽ കനത്ത മഴ തുടരുകയാണ്. മീനച്ചിൽ നദിയിൽ ജലനിരപ്പ് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ടിലെത്തി.

ഈരാറ്റുപേട്ട അരുവിത്തുറ കോളേജ് പാലത്തിൽ ജലനിരപ്പ് പടം കടപ്പാട്: മീനച്ചിൽ നദി സംരക്ഷണ സമിതി

കാസർഗോഡ് ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായി. ശക്തമായ കാറ്റിൽ തുരുത്തി പതിക്കാലിൽ തെങ്ങ് വീണു ഷെഡ് തകർന്നു. ബത്തേരി കല്ലൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് പുഴംകുനി ഉന്നതിയിലെ കുടുംബങ്ങള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പത്തനംതിട്ട , ഇടുക്കി,കോട്ടയം, എറണാകുളം , തൃശൂർ ,കണ്ണൂർ,മലപ്പുറം , കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്ന് പുലർച്ചെ മുതലാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് പുഴവെള്ളം ഇരച്ചെത്തിയത്.

ചാത്തമംഗലത്ത് റോഡിൽ വെള്ളം കയറിയപ്പോൾ

ഇരു പഞ്ചായത്തുകളിലെയും അതിർത്തി മേഖലകളായ താഴ്ന്ന പ്രദേശങ്ങളിൽ മിക്ക ഗ്രാമീണ റോഡുകളും രാവിലെ മുതൽ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.
കൂടാതെ നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.

ഇതിനുപുറമെ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിൽ
വ്യാപകമായി കൃഷി നാശവും സംഭവിച്ചു. വാഴ കൃഷിയാണ് ഏറെയും നശിച്ചത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ
കൂടുതൽ മേഖലകളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങാൻ സാധ്യതയുണ്ട്.

NB: Live Update അറിയാൻ താഴെ കൊടുത്ത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുവരെ ഏതാനും സെക്കൻഡുകൾ കാത്തിരിക്കുക. ഇന്നത്തെ അപ്ഡേറ്റുകൾ മുഴുവൻ ഈ ലിങ്കിൽ തന്നെ ഉണ്ടാകും. ഈ ലിങ്ക് ഇടയ്ക്ക് റീഫ്രഷ് ചെയ്താൽ മതി 👇

English Summary : Stay informed with live reporting on the red alert affecting 11 districts. Learn about the devastating rainfall, loss of life, and flooding in low-lying areas. © metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020