kerala rain forecast 01/03/25 : മഴ അറബിക്കടലിൽ ; ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
കാറ്റിൻ്റെ ചുഴിയെ തുടർന്ന് കേരളത്തിൽ ഉൾപ്പെടെ മഴ ഇന്നും ലഭിക്കും. ഇന്നലെ തെക്കൻ കേരളത്തിൽ ഏതാനും സ്ഥലങ്ങളിൽ മഴ ലഭിച്ചിരുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇന്നലെ രാവിലെ കണ്ട മഴ മേഘങ്ങൾ ഇന്നലെ വൈകിട്ട് തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ശ്രീലങ്കയിലും മഴ ലഭിച്ചു. ഇന്ന് മഴ മേഘങ്ങൾ അറബി കടലിൽ പെയ്യുന്നുണ്ട്. ഇതിൽ കുറച്ച് മഴ കര കയറുകയും കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും.
ഇന്ത്യയുടെ തെക്കേ മുനമ്പിൽ കടലിൽ കണ്ട കാറ്റിൻ്റെ ചുഴി ഇന്ന് കന്യാകുമാരി കടലിൽ എത്തിയിട്ടുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിലും, മിഡ് ലെവലിലും ഈ ചുഴി ദൃശ്യമാണ്. മേഘങ്ങളുടെ രൂപീകരണവും വിതരണവും കന്യാകുമാരി കടലിലും അറബിക്കടലിലും നടക്കുന്നുണ്ട്. ചെക്കൻ കേരളത്തിൻറെ തീരപ്രദേശങ്ങളിൽ കടലിൽ ഇടിയോടുകൂടി മഴ ഇന്ന് പുലർച്ചയും ലഭിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ഒന്നോ രണ്ടോ മഴ ലഭിച്ചേക്കും. കോതമംഗലം, കറുകച്ചാൽ, ഈരാറ്റുപേട്ട, മൂവാറ്റുപുഴ, ചെങ്ങന്നൂര്, ളാഹ, പത്തനംതിട്ട, ശബരിമല, അടൂര് , കായംകുളം, വൈക്കം, ആലപ്പുഴ, കോട്ടയം, ഏറ്റുമാനൂർ, മാവേലിക്കര, അമ്പലപ്പുഴ, റാന്നി, മട്ടന്നൂർക്കര , കാഞ്ഞിരപ്പള്ളി, പുനലൂർ , ആയൂര്, കിളിമാനൂര് , വർക്കല, തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ഇടിയോടുകൂടെ ഇന്ന് ഉച്ചയ്ക്കുശേഷം രാത്രി വരെയുള്ള സമയങ്ങളിൽ മഴ സാധ്യത.
തത്സമയ കാലാവസ്ഥ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. metbeat.com