kerala weather 12/10/24: തെക്ക് രാത്രി മുതൽ മഴ കുറയും, വടക്ക് രാവിലെ അതിക്തമായ മഴ സാധ്യത

kerala weather 12/10/24: തെക്ക് രാത്രി മുതൽ മഴ കുറയും, വടക്ക് രാവിലെ അതിക്തമായ മഴ സാധ്യത

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രണ്ടിടങ്ങളിലായി ചക്രവാത ചുഴി രൂപപ്പെട്ടതിന്  കേരളത്തിൽ കനത്ത മഴ. ഇന്നലെ ഉച്ച മുതൽ തെക്കൻ കേരളത്തിൽ അതിശക്തമായ മഴ ലഭിച്ചു. ചിലയിടങ്ങളിൽ തീവ്രമഴയും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഇന്ന് രാവിലെയും മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ ആണ് ഇന്ന് രാവിലെ അതിശക്തമായ മഴ സാധ്യത.

ബംഗാൾഉൾക്കടലിലെ ചക്രവാത ചുഴികളിലൊന്ന് ശക്തിപ്പെട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങും. അതിനിടെ ലക്ഷദ്വീപ് തീരത്ത് കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി well marked low pressure – WML തുടരുകയുമാണ്. കേരളത്തിൽനിന്ന് ഈ സിസ്റ്റം അകന്നു പോയിട്ടുണ്ടെങ്കിലും അറബിക്കടലിലെ മേഘങ്ങളെ കേരളത്തിൽ എത്തിക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.

നിലവിൽ കാലവർഷക്കാറ്റ് അല്പം ശക്തവുമാണ്. ഉത്തരേന്ത്യയിൽ നിന്ന് കാലവർഷത്തിന്റെ വിടവാങ്ങൽ തൽക്കാലം തടസ്സപ്പെട്ടു. അറബിക്കടലിൽ ന്യൂനമർദ്ദം തുടരുന്നത് മൂലമാണിത്. ഈ സാഹചര്യം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തിപ്പെടുത്താൻ കാരണമാകുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാദ ചുഴലി ന്യൂനമർദ്ദം ആകാനും തുടർന്ന് തുലാവർഷം എത്താനുമുള്ള സാധ്യതയും വർദ്ധിച്ചു.

മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപമാണ് ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) നിലവിൽ സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത് മണിക്കൂറുകളിൽ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ചു നാളെ രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression ) ശക്തി പ്രാപിക്കാൻ സാധ്യത.

മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കൻ അറബിക്കടൽ മുതൽ തെക്കൻ കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദ്ദപാത്തിയും (trough ) സ്ഥിതിചെയ്യുന്നുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി (Cyclonic circulation) സ്ഥിതി ചെയ്യുന്നുണ്ട്. ഇത് സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ താഴ്ന്ന ഉയരങ്ങളിലെ കാറ്റിനെയും മേഘത്തെയും ഇത് ബാധിക്കുന്നു.  മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിരിക്കുന്നു. ഇത് അന്തരീക്ഷത്തിൽ സമുദ്ര നിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിലാണ് ഉള്ളത്.

കേരളത്തിൽ അടുത്ത ഒരാഴ്ചയെങ്കിലും വ്യാപകമായി നേരിയ/ഇടത്തരം മഴക്കു സാധ്യതയെന്നാണ് ഈ അന്തരീക്ഷസ്ഥിതി സൂചിപ്പിക്കുന്നത്. ലക്ഷദ്വീപ് തീരത്തും തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
 
കേന്ദ്ര കാലാവസ്ഥവകുപ്പ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ഒക്ടോബർ 12) അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

മെറ്റ്ബീറ്റ് വെതറിൻ്റെ നിരീക്ഷണ പ്രകാരം ഇന്ന് രാവിലെ മുതൽ കാസർകോട് കണ്ണൂർ ജില്ലകളിലെ തീരദേശ ഉൾപ്പെടെ അതിശക്തമായ മഴക്ക് സാധ്യത.
പയ്യന്നൂർ മുതൽ മഞ്ചേശ്വരം വരെയുള്ള പ്രദേശത്താണ് അതിശക്തമായ മഴ സാധ്യത. ഇതിൽ മഞ്ചേശ്വരം ഭാഗത്ത് കൂടുതൽ മഴ ശക്തിപ്പെടും.

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ മുതൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് വരെയും അതിശക്തമായ മഴ സാധ്യത തുടരുന്നു. ഇതിനിടയിൽ പെടുന്ന വടകര, തോടന്നൂർ, പേരാമ്പ്ര, മാഹി, നാദാപുരം, തൊട്ടിൽപാലം, പാനൂര് , തലശ്ശേരി മേഖലകളിലും മഴ ലഭിക്കും. അറബിക്കടലിലെ ന്യൂനമർദ്ദം അകന്നു പോകുന്നതിനാൽ തെക്കൻ കേരളത്തിൽ ഇന്നലെ രാത്രി ഉണ്ടായതുപോലെയുള്ള മഴ ഇന്ന് ഉണ്ടാകില്ല. വൈകിട്ടോടെ മഴ കുറയാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.

Join our WhatsApp Channel
Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment