Oman UAE Weather forecast 23/02/24 : ന്യൂനമർദം ഒമാനിലും യു.എ.ഇയിലും മഴ വരുന്നു
ഒമാനിലും UAE യിലും വീണ്ടും മഴ എത്തുന്നു. ഈ മാസം 25 മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്നാണ് കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather ൻ്റെ നിരീക്ഷണം. അറേബ്യൻ ഗൾഫിന് മുകളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് മഴക്ക് കാരണം. മഴ അഞ്ച് ദിവസമെങ്കിലും നീണ്ടുനിൽക്കാനാണ് സാധ്യത.
അന്തരീക്ഷത്തിലെ കുറഞ്ഞ മർദ്ദ മേഖല (low pressure area) കാരണം വിവിധ ഉയരങ്ങളിൽ മേഘ രൂപീകരണം ഉടലെടുക്കും. ഒമാനിൽ ചില ഗവർണറേറ്റുകളിൽ ചാറ്റൽ മഴയും മറ്റു ചിലയിടങ്ങളിൽ ശക്തമായ മഴക്കുമാണ് സാധ്യത. മസ്കത്ത് മുതൽ സൊഹാർ വരെ തീരദേശത്ത് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുണ്ട്. ബുറൈമി അതിർത്തി വരെ മഴ പ്രതീക്ഷിക്കാം.
അടുത്ത ആഴ്ച അവസാനത്തോടെ ന്യൂനമർദം ശക്തമാകാനും മഴ ശക്തിപ്പെടാനും സാധ്യതയുണ്ടെന്നാണ് പ്രാഥമിക അന്തരീക്ഷ സ്ഥിതി വിലയിരുത്തൽ നൽകുന്ന സൂചന. ഹജർ മലനിരകളിലും താഴ് വാര മേഖലകളിലും മഴ ശക്തമാകും. മലവെള്ള പാച്ചിലിന് സാധ്യത.
ഒമാന് മുകളിൽ രൂപപ്പെടുന്ന ന്യൂനമർദം തണുത്ത കാറ്റിൻ്റെ (colder air mass) പ്രവാഹത്തിൽ ബന്ധം പുലർത്തുന്നതിനാൽ ഒമാനിൽ മഴക്കൊപ്പം തണുപ്പും കൂടും.
ഞായറാഴ്ച വൈകിട്ട് ഒമാനിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) യും മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തിയുമാണ് മഴക്ക് കാരണം എന്നും ബുധനാഴ്ച വരെ മഴ നീണ്ടുനിൽക്കാം എന്നും സി.എ. എ പറയുന്നു.
മുസന്തം ഗവർണറേറ്റിലും തീരദേശ മേഖലകളിലും ഹജർ മലനിരകളിലും ശക്തമായ മഴ പ്രതീക്ഷിക്കാം. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. വാദികൾ മുറിച്ചു കിടക്കുന്നവർ ജാഗ്രത പാലിക്കണമെന്നും CAA അറിയിച്ചു.
UAE യിലും 25 മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
Thanks for sharing. I read many of your blog posts, cool, your blog is very good.