ഐഐടി ഹൈദരാബാദില്‍ അവസരം; വേഗം അപേക്ഷിച്ചോ

ഐഐടി ഹൈദരാബാദില്‍ അവസരം; വേഗം അപേക്ഷിച്ചോ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹൈദരാബാദ് (ഐ ഐ ടി-ഹൈദരാബാദ്) ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 29-നകം അപേക്ഷിക്കണം. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. 11 മാസത്തേക്കാണ് നിയമനം. പ്രകടനത്തെ അടിസ്ഥാനമാക്കി നിയമനം നീട്ടും.പ്രതിമാസം 55,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് പ്രതിഫലം.

പ്രസക്തമായ മേഖലയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ എന്റര്‍പ്രൈസ്/കോര്‍പ്പറേറ്റ് സെയില്‍സ് അല്ലെങ്കില്‍ ക്ലയന്റ്/റിലേഷന്‍ഷിപ്പ് മാനേജര്‍ റോളുകളില്‍ മൂന്ന് വര്‍ഷം ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയവും നല്ല എഴുത്തും വാക്കാലുള്ള ആശയവിനിമയ വൈദഗ്ധ്യവും ആവശ്യമാണ്.മികച്ച ആശയങ്ങള്‍ രൂപീകരിച്ച് ക്ലയന്റിന്റെ ആശങ്കകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.

അപേക്ഷകരില്‍ നിന്ന് യോഗ്യതാ മാനദണ്ഡങ്ങള്‍, അക്കാദമിക് രേഖകള്‍, പ്രസക്തമായ അനുഭവം എന്നിവ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ സെലക്ഷന്‍ കമ്മിറ്റി അഭിമുഖത്തിനായി ഇമെയില്‍ വഴി ബന്ധപ്പെടുകയുള്ളൂ.

©metbeat nwes

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment