India weather cyclone Michaung 28/11/23 : ന്യൂനമർദം ശക്തി പെടുന്നു : ഇന്നത്തെ മഴ സാധ്യ
ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മലാക്ക കടലിടുക്കിൽ തുടരുന്നു. ഇന്ത്യയുടെ കിഴക്കൻ തീരം ലക്ഷ്യമാക്കി ന്യൂനമർദം സഞ്ചരിക്കാൻ തുടങ്ങി. ഇന്നും (28/11/23) നാളെയുമായി ശക്തിപ്പെട്ട് അതി തീവ്ര ന്യൂനമർദം (Deep Depression) ആകും. തുടർന്ന് മിഗ് ജോം ചുഴലിക്കാറ്റ് (cyclone “Michaung” Pronounce as “Migjaum”) ആയി മാറും. ഒഡിഷ / ആന്ധ്ര തീരത്ത് കര കയറും എന്നാണ് ഇപ്പോഴത്തെ സൂചനകൾ .
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അതിനാൽ ചുഴലിക്കാറ്റ് സാധ്യത ഇത്തവണ Metbeat Weather ഉൾപ്പെടെ കാലാവസ്ഥ സ്ഥാപനങ്ങൾ നേരത്തെ പ്രവചിച്ചിരുന്നു. ഈ സീസണിൽ ഇതേ മേഖലയിൽ രൂപം കൊണ്ട മിക്ക ഡിപ്രഷനുകൾ 80 % വും ചുഴലിക്കാറ്റ് ആയതായാണ് ചരിത്രം.
ന്യൂനമർദ്ദം കേരളത്തിൽ 2 ദിവസം കഴിഞ്ഞേ മഴ നൽകൂ . ന്യൂനമർദ്ദ മഴ ഡിസംബർ ആദ്യ വാരത്തിൽ കിഴക്കൻ തീരത്തും കേരളത്തിലും പ്രതീക്ഷിക്കാം. തമിഴ്നാട് തീരത്തെ ലക്ഷ്യമാക്കി നീങ്ങിയ ശേഷം റീ കർവ് ചെയ്ത് ഒഡിഷ തീരത്തേക്ക് പോകാനാണ് സാധ്യത.

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യതയുള്ളത് ശ്രീലങ്കയിൽ ഇടിയോടുകൂടെ വ്യാപകമായ മഴ ഉണ്ടാകും കേരളത്തിൽ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും, മൂവാറ്റുപുഴ കോതമംഗലം എന്നിവിടങ്ങളിലും വൈകിട്ട് ഇടിയോടുകൂടി മഴ സാധ്യത. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ രാത്രിയിലും കോഴിക്കോട് ജില്ലയുടെ തീരദേശങ്ങളിൽ രാത്രി വൈകിയും ചാറ്റൽ മഴ സാധ്യത.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.